മദ്യം കലർത്തിയ ഐസ്ക്രീം വിറ്റു; കഫേ അടച്ചു പൂട്ടി

ചെന്നൈ: മദ്യം കലർത്തിയ ഐസ്‌ക്രീം വിറ്റ സ്ഥാപനം അടച്ചുപൂട്ടി മുദ്ര വെച്ചു. കോയമ്പത്തൂർ ലക്ഷ്മി മിൽസ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന ‘റോളിങ് ഡഫ് കഫേ’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയുണ്ടായത്. വിൽപന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ എത്തി അടച്ചുപൂട്ടുകയായിരുന്നു. തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഇന്ത്യൻ നിർമ്മിത വിദേശമദ്യം കലർത്തിയ ഐസ് ക്രീമുകൾ ഇവിടെ വിൽപന നടത്തുന്നതായി മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്താൻ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകുകയായിരുന്നു.കോയമ്ബത്തൂർ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസർ തമിഴ്‌ശെൽവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മദ്യകുപ്പികളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും കണ്ടെടുത്തു. വൃത്തിഹീനമായി കിടന്നിരുന്ന കേന്ദ്രത്തിൽ മദ്യം കലർത്തി ഐസ്‌ക്രീം നിർമ്മിച്ചിരുന്നതായും കണ്ടെത്തി.

Loading...