മദ്യപാനം ആയുസിന്റെ അളവ് കുറയ്ക്കുമോ? മുന്‍ കുടിയന്മാര്‍ക്ക് നിലവിലെ കുടിയന്മാര്‍ക്ക് നല്‍കാനുള്ള ഉപദേശം

മദ്യപിച്ചാല്‍ ആയുസ് കുറയും എന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരോട് ഈ ചോദ്യം ചൊദിച്ചാല്‍ ഉത്തരം പറയാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഒരു മുന്‍ കുടിയനോട് ആണ് ഈ ചോദ്യം ചോദിക്കുന്നത് എങ്കില്‍ അതിന് കൃത്യമായി ഉത്തരം ലഭിക്കും. അമിതമദ്യപാനം മനുഷ്യന്റെ ആയുസ് കുറയ്ക്കും എന്നുള്ളത് യാഥാര്‍ത്ഥ്യമമാണ്. ഇത്തരത്തില്‍ മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ ഡിഅഡിക്ഷന്‍ സെന്ററില്‍ പോയാല്‍ പോലും ആഗ്രഹം ഉണ്ടെങ്കിലും മാറ്റം ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ആല്‍ക്കഹോളിക്ക് അനോണിമസ് എന്ന സംഘടനയുടെ ഇടപെടല്‍. മദ്യപിച്ച് ജീവിതം തകര്‍ന്ന് പിന്നീട് മദ്യാപനത്തില്‍ നിന്നും മുക്തി നേടിയവര്‍തക്ക് നല്‍കാനുള്ള സന്ദേശമാണ് ആല്‍ക്കഹോളിക്ക് അനോണിമസിലൂടെ നടത്തുന്നത്.

1935 ല്‍ അമേരിക്കയില്‍ രണ്ട് കുടിയന്മാര്‍ ചേര്‍ന്ന് തുടങ്ങിയ ഒന്നാണ് ആല്‍ക്കഹോളിക് അനോണിമസ്. ഒരു ഡോക്ടറും ബ്രോക്കറുമായിരുന്നു ഇതിന് തുടക്കമിട്ടത്. കേരളത്തില്‍ ഇത് എത്തിയിട്ട് മുപ്പത് വര്‍ഷമായി. തിരുവനന്തപുരത്ത് ആല്‍ക്കഹോളിക്ക് അനോണിമസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷമായി. മദ്യപാനം പ്രശ്നമായിട്ടുള്ളവരെ സഹായിക്കുന്ന മുന്‍ കുടിയന്മാരുടെ ഒരു കൂട്ടായ്മയാണ് ഇത്. ഇവിടെ ജാതിയോ മതമോ വിദ്യാഭ്യാസമോ ഒന്നും പ്രശ്നമല്ല.

Loading...

മദ്യപാനം പ്രശ്നമാണെന്ന് തോന്നുന്ന ആര്‍ക്കും കടന്ന് വരാവുന്ന ഒരിടമാണിത്. ഇത്തരക്കാരെ സൗജന്യമായി ആല്‍ക്കഹോളിക്ക് അനോണിമസ് അംഗങ്ങള്‍ സഹായിക്കും. വര്‍ഷങ്ങളായി കുടിയന്മാര്‍ ആയിരുന്നവര്‍ പിന്നീട് മദ്യപാനം ഉപേക്ഷിക്കുകയും ചെയ്തവരാണ് ഇതിലെ അംഗങ്ങള്‍. പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണം മദ്യപാനമാണ്. വല്ലപ്പോഴും എന്ന രീതിയില്‍ തുടങ്ങി പിന്നീട് മദ്യപാനം മൂന്ന് തവണ ദിവസം എന്ന വിധത്തിലേക്ക് വരെ എത്തി പെടുന്നവരുണ്ട്. സ്വന്തം പെറ്റ തള്ള പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത കുടിയന്മാരുണ്ട്. കൗണ്‍സിലര്‍മാരോ നഴ്സമാരോ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത പലരുമുണ്ട്. എന്നാല്‍ മദ്യപാനം ഉപേക്ഷിക്കണമെന്ന് കരുതുന്ന ആള്‍ക്കാരുണ്ട്. ഇത്തരത്തില്‍ ഉള്ളവരെ സഹായിക്കുന്നവരാണ് ആല്‍ക്കഹോളിക്ക് അനോണിമസ്. ആല്‍ക്കഹോളിക്ക് അനോണിമസ് കൂട്ടായ്മയില്‍ എത്തിയാല്‍ ഒരിക്കലും മദ്യപിക്കരുതെന്ന് ആയിരിക്കില്ല അവിടെ പറയുന്നത്. മറിച്ച് ഒരേ ഒരു ദിവസം കുടിക്കാതെ നോക്കൂ എന്നാണ്. പിന്നീട് ഇത് എന്നന്നേക്കുമായി ഒഴിവാക്കാനും ഇവര്‍ക്ക് സാധിക്കുന്നു.

ആല്‍ക്കഹോളിക്ക് അനോണിമസില്‍ എത്തുന്നവരോട് അംഗങ്ങളുടെ മുന്‍ ജീവിതവും നിലവിലെ ജീവിതവും പറയുകയാണ് ചെയ്യുന്നത്. കാരണം ഒരു കുടിയന്റെ ജീവിതം ഒരു കുടിയനേ മനസിലാകൂ. ഇത്തരത്തില്‍ കുടിയന്മാരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി അവരെ സൗമ്യമായി ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മുന്‍ കുടിയന്മാര്‍ക്കേ സാധിക്കൂ. ഇത്തരത്തില്‍ അംഗങ്ങള്‍ തങ്ങളുടെ മുന്‍ ജീവിതവും നിലവിലെ ജീവിതവും പറയുമ്പോള്‍ യോഗത്തില്‍ വന്നിരിക്കുന്ന കുടിയന്മാര്‍ക്ക് ഒരു പ്രചോദനം ആകും. ഇവിടെ കൗണ്‍സിലിംഗ് ഇല്ല, ഉപദേശമില്ല , അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ ഇല്ല, മെമ്പര്‍ഷിപ്പ് ഇല്ല. ഇവിടെ കുടി പ്രശ്നമായുള്ള ആര്‍ക്കും കടന്ന് വരാം. ഇന്നത്തെ പെഗ് നാളത്തേക്ക് മാറ്റിവെയ്ക്കാം എന്ന് മാത്രമാണ് തങ്ങള്‍ പറയുന്നത്. നാളെയും ഇത് തന്നെ.

മാധ്യമങ്ങളുടെ സഹായത്തോടെയാണ് ഒരു പരിധിവരെ കുടിയന്മാരെ കണ്ടെത്തുന്നത്. പലപ്പോഴും ആല്‍ക്കഹോളിക്സ് അനോണിമസിന്റെ പരസ്യം കണ്ട് വിളിക്കുന്നവരുമുണ്ട്. ഇത് കണ്ട് വിളിക്കുന്നതില്‍ അധികവും പുരുഷന്മാരുടെ ബന്ധുക്കളായ സ്ത്രീകളാണ്. ആളുകൂടുന്ന സ്ഥലങ്ങളില്‍ നോട്ടീസ് വിതരണം ചെയ്യുന്നുണ്ട്. പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലാണ് മറ്റ് കുടിയന്മാരെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ വിളിക്കുന്നവരോട് സ്വന്തം കാര്യം പറയും. ഇക്കാര്യം കേട്ട് എത്തുന്നവരെ രക്ഷപ്പെടുത്തുകയാണ് ആല്‍ക്കഹോളിക്സ് അനോണിമസ് ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണൂ;