വീട്ടിൽ ചാരായ നിർമാണം; മധ്യവയസ്കൻ എക്സൈസ് പിടിയിൽ

ച​ങ്ങ​നാ​ശ്ശേ​രി: വി​ൽപ്പ​ന​ക്കാ​യി വീ​ട്ടി​ൽ ചാരായം നിർമിച്ച മധ്യവയ്സ്കൻ പിടിയിലായി. 40 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ലി​റ്റ​ർ വൈ​നുമാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. പ്ര​തി​യെ ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​റു​ക​ച്ചാ​ൽ ച​മ്പ​ക്ക​ര​യി​ൽ തൊ​മ്മ​ചേ​രി ഇ​ല​യ്ക്കാ​ട് അ​ഞ്ചേ​രി​യി​ൽ ബാ​ബു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട​യും മ​റ്റും പി​ടി​ച്ചെ​ടു​ത്തത്. ഇ​യാ​ളു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യ ബാ​ല​നെ​യാ​ണ്(56) എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ബാ​ല​നെ ഒ​ന്നാം​ പ്ര​തി​യാ​യും സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന വീ​ട്ടു​ട​മ​യാ​യ അ​ഞ്ചേ​രി​യി​ൽ ബാ​ബു​ക്കു​ട്ടി​യെ ര​ണ്ടാം ​പ്ര​തി​യാ​ക്കി​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​ട്ട​യം എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​സ്‌​പെ​ക്ട​ർ അ​ൽഫോ​ൻസ് ജേ​ക്ക​ബും സം​ഘ​വും ബാ​ല​നെ അ​റ​സ്റ്റ്​​ചെ​യ്ത​ത്.പ്രി​വ​ൻറി​വ് ഓ​ഫി​സ​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ, പ്രി​വ​ൻറി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ്മാ​രാ​യ കെ.​എ​ൻ. അ​ജി​ത് കു​മാ​ർ, എ​സ്. സു​രേ​ഷ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർമാ​രാ​യ അ​രു​ൺ പി.​നാ​യ​ർ, എ. ​നാ​സ​ർ, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ കെ.​വി. സ​ബി​ത, ഡ്രൈ​വ​ർ മ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Loading...