കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായകാന്ബറയില് വി. അല്ഫോന്സാമ്മയുടെയുംപരിശുദ്ധ കന്യാമറിയത്തിന്റെയുംതിരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്ഇടവകയുടെ നേതൃത്വത്തിലാണ് തിരുന്നാള്ആഘോഷം. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 (വെള്ളി, ശനി, ഞായര്‍)തീയതികളിലാണ് തിരുന്നാള്‍. വെള്ളിയാഴ്ച വൈകുന്നേരം ഇടവകവികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ യാരാളുംലസെന്റ്. പീറ്റര്‍ ചാനെല്‍സ് പള്ളിയില്‍ തിരുന്നാള്‍ കൊടിയേറ്റും. തുടര്‍ന്ന് മുന്‍വികാരി ഫാ. വര്‍ഗീസ് വാവോലില്‍(ബ്രിസ്ബേന്‍) ആഘോഷമായ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും..ശനിയാഴ്ച രാവിലെ മുതല്‍ ഇടവക ദിനാഘോഷപരിപാടികള്‍ കാന്‍ബറ മെറിച്ചി കോളേജില്‍നടക്കും. വെകുന്നേരം കലാസന്ധ്യയുംസ്നേഹവിരുന്നും.
പ്രധാന തിരുന്നാള്ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30-നുആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും,പൗരാണിക സുറിയാനി തനിമയോടെയുള്ളതിരുന്നാള് പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. തിരുന്നാളിന് ഒരുക്കമായിസെപ്റ്റംബര് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെതിങ്കള് മുതല്‍ വെള്ളി വരെയുള്ളദിവസങ്ങളില്‍ വൈകുന്നേരം 6.30 നു വിശുദ്ധഅല്‍ഫോന്‍സാമ്മയുടെ നൊവേനഉണ്ടായിരിക്കും.
തിരുന്നാള്‍ ആഘോഷം ഭക്തി നിര്ഭരമായിനടത്തുന്നതിന് വിവിധ കമ്മിറ്റികള്പ്രവര്ത്തനം തുടങ്ങി. ഫാ. മാത്യുകുന്നപ്പിള്ളില് (വികാരി),സിജു ജോര്‍ജ്, രാജുതോമസ്, ബെന്നികണ്ണമ്പുഴ (കൈക്കാരന്മാര്),കെന്നഡി എബ്രഹാം(ജനറല്‍ കണ്‍വീനര്‍)ലിജോ ജോസഫ്(ലിറ്റര്‍ജി), ഡിജോ ജോസഫ്(ഡെക്കറേഷന് ), ജിബിന്‍ സെബാസ്റ്റ്യന്‍(കള്‍ച്ചറല്‍), സോജി എബ്രഹാം(ഫുഡ്), ആന്സിജോര്ജി (സ്പോര്‍ട്സ്) എന്നിവരുടെനേത്യുത്വത്തിലാണ് കമ്മിറ്റികള്പ്രവര്ത്തിക്കുക. അജയ് തോമസ്, അനീഷ്സെബാസ്റ്റ്യന്, ആന്റണി പന്തപ്പള്ളില്‍, ബിജുപുളിക്കാട്ട്, ചാള്‍സ് ജോസഫ്, ഡിജോ ജോസഫ്,ജെയിംസ് ഇഗ്നേഷ്യസ്, ജോബിന് ജോണ്‍,റോണി കുര്യാന്, സജിമോന്‍ തോമസ്,സെബാസ്റ്റ്യന്‍ വര്‍ഗീസ്, ഷിനു ജേക്കബ്,ത്രേസിയാമ്മ മാത്യു, ടൈറ്റസ് ജോണ്എന്നിവരാണ് തിരുന്നാള്‍ പ്രസുദേന്ധിമാര്‍ .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. മാത്യുകുന്നപ്പിള്ളില് (ഫോണ്‍: 0478059616).