പറഞ്ഞ വാക്ക് പാലിക്കുന്നു.. മൊട്ടയടിച്ച് അലി അക്ബര്‍’, എത്ര തന്തയ്ക്ക് ജനിച്ചവന്‍ ആണെന്ന് ഇനി ആരും ചോദിക്കേണ്ട

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടാന്‍ തല മൊട്ടയടിക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയിച്ചതോടെ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍. മൊട്ടയടിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അലി അക്ബര്‍ ഇക്കാര്യം അറിയിച്ചത്.

കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്ക് നന്ദിയും അര്‍പ്പിച്ചു. വാക്ക് പാലിച്ച അലി അക്ബറിന് അഭിനന്ദനപ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്..

Loading...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു… കൂടെ നിന്നവരോടും,മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയെ വിലയിരുത്താം… കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം.