ഇന്ത്യയിലെ എല്ലാ കത്തോലിക്കാ ആശുപത്രികളും കൊറോണ ചികില്‍സക്ക്, മോദിക്ക് സമ്മതപത്രം നല്‍കി

ആയിരത്തില്‍പ്പരം മെഡിക്കല്‍ കോളേജ് സമുച്ചയങ്ങള്‍ ഉള്‍പെട്ട കത്തോലിക്കാ ആശുപത്രികള്‍ കൊറോണ ചികില്‍സക്കായി വിട്ടു നല്കാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ കത്തോലിക്കാ സംഭകളുടെ കൂട്ടായ മെഡിക്കല്‍ സംഘടനയായം ക്രിസ്ത്യന്‍ കോ ഇലീഷന്‍ ഫോര്‍ ഹെല്‍ത്തും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിവരം അറിയിച്ചത്.

രാജ്യത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഏത് സമയത്തും ആശുപത്രികളില്‍ സേവനം ഒരുക്കാനും സര്‍ക്കാര്‍ സംവിധാനത്തിനായി മാറ്റാനും തയ്യാര്‍ ആനെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 1000ത്തിലേറെ ആശുപത്രികളിലായി ഇത്തരത്തില്‍ 60000ത്തോളം രോഗികളേ കിടത്തി ചികില്‍സിക്കാന്‍ സൈകര്യം നല്കാനും തയ്യാറാണ് എന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ സമ്മത പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയര്‍ക്ടര്‍ ജനറല്‍ ഫാ മാത്യു എബ്രഹാം, കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ പ്രിയ ജോണ്‍, എമ്മാവുവല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ സുനില്‍ ഗോവാസ്‌കി എന്നിവരാണ്. ഇതില്‍ കേരളത്തിലെ കാത്തലിക് ആശുപോത്രികള്‍ ഉള്‍പ്പെടെ വരും എന്നും അരിയുന്നു

Loading...

എന്താണേലും രാജ്യത്ത് ഒരു വലിയ വിപത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ കൈയ്യും കെട്ടി ആര്‍ക്കും നോക്കിയിരിക്കാന്‍ ആവില്ല എന്നും ഒന്നിച്ച് ഒറ്റകെട്ടായി നില്ക്കും എന്നും തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഒരു തീരുമാനം എടുത്ത് കാത്തലിക് ആശുപത്രി അധികാരികളേയും ബന്ധപ്പെട്ടവരെയും അഭിനന്ദിക്കാം. കാരണം അമേരിക്കയിലും ഇറ്റലിയിലും പോലും ആശുപത്രികളും ബഡും, മരുന്നും തികയാതെ വരുമ്പോള്‍ ഇന്ത്യയിലെ ഈ കൈ കോര്‍ക്കല്‍ രാജ്യത്തിന്റെ രക്ഷക്കായി തന്നെയാണ്

ഇതോടൊപ്പം കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് ആര്‍ച്ച് ബിഷമ്മ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍ അടക്കം ഐസുലേഷന്‍ വാര്‍ഡ് ആക്കാനും ജീവനക്കാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിട്ടു നല്കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാം തീര്‍ത്തും സൗജന്യമായിട്ടായിരിക്കും എന്നും വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ കത്തോലിക്കാ ആശുപത്രികള്‍ ഇത്തരത്തില്‍ 15100 കിടത്തില്‍ ചികില്‍സിക്കാനുള്ള ബഡുകള്‍ ആയിരിക്കും അടിയന്തിര ഘട്ടത്തില്‍ സര്‍ക്കാരിനു സൗജന്യമായി കൈമാറുക, ഇത് കേരളത്തേ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ഒരു വാര്‍ത്ത തന്നെയാണ്, നമ്മള്‍ വികസ്വര രാജ്യം എങ്കിലും ആരോഗ്യ പരിപാലനത്തിലും പൊതുജനങ്ങള്‍ക്ക് ചികില്‍സ സൗജന്യമായി നല്കുന്നതിലും ലോകത്ത് തന്നെ എക്കാലവും മാതൃകയാണ്. കൊറോണ ബാധ രൂക്ഷമായാല്‍ എല്ലാ രോഗികള്‍ക്കും ബഡിലും ഐസുലേഷന്‍ വാര്‍ഡിലും തന്നെ കിടത്തി അന്തര്‍ദേശീയ നിലവാരത്തില്‍ ചികില്‍സ ഉറപ്പാക്കാന്‍ കേരളത്തിനും ഇന്ത്യക്കും കഴിയും എന്ന് ഉറപ്പാണ്. ഇന്ത്യ മറ്റൊരു അമേരിക്കയോ ഇറ്റലിയോ ആയി മാറാതിരിക്കാനാണ് ഇപ്പോള്‍ കത്തോലിക്കാ ആശുപത്രികള്‍ വിട്ടു കൊടുക്കുന്നതിലൂടെ നല്കുന്ന വലിയ സൂചനകള്‍. എല്ലാവരും കൈ കോര്‍ത്ത് ഒറ്റ മനസോടെ രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കാന്‍ വന്‍ നീക്കമാണ് നടത്തുന്നത്. ജനങ്ങള്‍ക്ക് സുരക്ഷയും ചികില്‍സയും ഒരുക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും രാപകല്‍ ഓടി നടക്കുകയാണ്.

ഇതിനിടെ ദാരുണമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു. കൊറോണ നിരീക്ഷണത്തിലിരിക്കെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഫലം വന്നത് ആത്മഹത്യക്ക് ശേഷം ആയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. കൊറോണ ഭയത്താല്‍ ആയിരുന്നു ഇദ്ദേഹം ചാടി മരിച്ചത്. ഈ മാസം 18നാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ കൊറോണ പരിശോധനയ്ക്കായി കൊണ്ടുപോയത്.