സ്വിസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന് അരുൺ ജെയ്​റ്റ്​ലി

Loading...

ന്യൂഡൽഹി: സ്വിസ്​ ബാങ്കി​ൽ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപം​ ക്രമാധീതമായി വർധിച്ചെന്ന പ്രതിപക്ഷത്തി​ന്റെ ആരോപണങ്ങൾക്ക്​ മറുപടിയുമായി കേന്ദ്ര മന്ത്രി അരുൺ ജെയ്​റ്റ്​ലി. സ്വിസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്​ ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തി​ന്റേത് തെറ്റായ പ്രചാരണമാണെന്നും ജെയ്​റ്റ്​ലി ആരോപിച്ചു. ഫേസ്​ബുക്കിലൂടെയാണ് ജെയ്​റ്റ്​ലിയുടെ മറുപടി.

ഇൗ വർഷത്തി​ന്റെ ആദ്യ പാതിയിൽ മുൻകൂർ നികുതി നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്​. സ്വകാര്യ ആദായ നികുതി വിഭാഗത്തിൽ 44 ശതമാനവും കോർപറേറ്റ്​ നികുതി വിഭാഗത്തിൽ 17 ശതമാനവുമാണ്​ വർധനവ്​ ഉണ്ടായതെന്ന്​ ജയ്​റ്റ്​ലി വ്യക്​തമാക്കി.

Loading...

നികുതി റിട്ടേൺ നൽകുന്നതിലും കഴിഞ്ഞ ഒരു​ വർഷത്തിൽ വർധനവ്​ രേഖപ്പെടുത്തി​. കഴിഞ്ഞ ഒരു വർഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ​ നാല്​ വർഷത്തിൽ 57 ശതമാനം വർധിച്ചു. ജി.എസ്​.ടി രാജ്യത്തി​ന്റെ വളർച്ചക്ക്​ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.