എഞ്ചിനീറിങ്ങിനു തോറ്റ വിദ്യാര്‍ഥിക്കു രക്ഷ മന്ത്രി കെ ടി ജലീല്‍

പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി. ജലീലിന്റെ നിയമ വിരുദ്ധ ഇടപെടല്‍. ഗവര്‍ണര്‍ക്ക് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിടെക് വിദ്യാര്‍ത്ഥിയെ അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കണമെന്നാണ് ആശ്യപ്പെട്ടതായാണ് ആരോപണം. ഇതിന്റെ രേഖകള്‍ സഹിതമാണ് യൂണിവേഴ്സിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉത്തരക്കടലാസും അദാലത്തിലെ മിനിട്സും പരാതിക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം ലഭിച്ചത് 29 മാര്‍ക്കാണ്. ജയിക്കാന്‍ 45 മാര്‍ക്കാണ് വേണ്ടിയിരുന്നത്. വിദ്യാര്‍ഥിയുടെ അപേക്ഷ പ്രകാരം പുനഃപ്പരിശോധന നടത്തിയിട്ടും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചിരുന്നില്ല. വീണ്ടും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആദ്യ പുനഃപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല ഇത് നിരസിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.ഇത്തരത്തിലാണെങ്കില്‍ മന്ത്രി കറയില്‍ ഇരുന്നു എന്ത് കൊള്ളരുതായ്മയും കാണിക്കാം എന്ന വസ്ഥയിലായി കാര്യങ്ങള്‍ ഇത്തരത്തില്‍ എത്രപേര്‍ മന്ത്രി മാരുടെ റെക്കമെന്‍ഡേഷന്‍ കൊണ്ട് ജയിച്ചു പോയിട്ടുണ്ടാകും എന്നതും ചോദ്യ ചിഹ്നമാകുന്നു ..

Loading...

സാങ്കേതിക സര്‍വലകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ഥിയുടെ അപേക്ഷ പരിഗണിച്ചു. ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരു അധ്യാപകനെക്കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശം നല്‍കി. പിന്നീട് മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ട് അധ്യാപകരുടെ സമിതിയെ പുനര്‍മൂല്യനിര്‍ണയത്തിനായി നിയോഗിച്ചു. ഈ സമിതി വിദ്യാര്‍ഥിയുടെ തോറ്റ പേപ്പറിന് 48 മാര്‍ക്ക് നല്‍കി വിജയിപ്പിച്ചു.

ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഈ നടപടി. കൂടാതെ, ഫയല്‍ അദാലത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ മാത്രമാണ് അധികാരം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന ആരോപണമുയരുന്നത്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി, ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
അതേസമയം മാനുഷിക പരിഗണന കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് കെ.ടി. ജലീല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മറ്റെല്ലാം വിഷയങ്ങളിലും ഈ വിദ്യാര്‍ത്ഥിക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതും പരിഗണിച്ചാണ് നിര്‍ദ്ദേശിച്ചത്. കൂടാതെ ആദ്യം മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അഞ്ച് മാസമായിട്ടും സര്‍വ്വകലാശാലയില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടായിട്ടില്ല.