ജയഭാരതിക്കും മകനുമെതിരെ കടുത്ത ആരോപണം

നടന്‍ സത്താറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ബന്ധുക്കൾ തമ്മിൽ അസ്വാരസ്യം. സത്താറിനെ അവസാന കാലത്ത് ശുശ്രൂഷിക്കുകയും ചികില്‍സാ ചെലവുകള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തത് രണ്ടാം ഭാര്യ നസീം ബീനയായിരുന്നെന്നും, ആദ്യഭാര്യയും നടിയുമായ ജയഭാരതി തങ്ങളെ ദ്രോഹിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപിച്ച്‌ നസീം ബീനയുടെ സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍ രംഗത്ത്. ഒരാഴ്ച മുൻപ് മാത്രമാണ് ജയഭാരതിയും മകനും ആശുപത്രിയിലെത്തിയതെന്നും രണ്ടാംഭാര്യ നസീം ബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു.

സത്താറിന് കരൾ മാറ്റിവെക്കുന്ന സർജറി സമയത്തു സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ജയഭാരതിയെ വിളിച്ചെന്നും എന്നാൽ തര്‍ക്കിച്ച്‌ ഫോണ്‍ വെക്കയാണ് ജയഭാരതി ചെയ്തതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമീര്‍ വെളിപ്പെടുത്തി.’2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.’

Loading...

‘തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്. സത്താര്‍ രോഗിയായതുമുതല്‍ ചികിത്സയ്ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും’ സഹോദരന്‍ പറഞ്ഞു. ‘സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു.അടുത്തയിടെ ആലുവയില്‍ ഫ്ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചതെന്നും’ ഇയാൾ അവകാശപ്പെടുന്നു.