Kerala Top one news WOLF'S EYE

മന്ത്രി എ കെ ബാലനെതിരെയും അനധികൃത നിയമന ആരോപണം

കോഴിക്കോട് : മന്ത്രി എ കെ ബാലനെതിരെയും അനധികൃത നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണെയും, മറ്റ് മൂന്നുപേരെയും മന്ത്രി അനധികൃതമായി കിര്‍ത്താഡ്‌സില്‍ നിയമിച്ചു എന്നാണ് ഫിറോസ് ആരോപിച്ചത്.

ചട്ടം 39 സര്‍ക്കാര്‍ മറികടന്നു. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് ബാലന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. അദ്ദേഹത്തെ നിയമിക്കുന്നതിനായി വേണ്ടത്ര യോഗ്യതയില്ലാത്ത മറ്റ് മൂന്നുപേരെയും സ്ഥിരപ്പെടുത്തിയതായും ഫിറോസ് ആരോപിച്ചു.

മണിഭൂഷണ്‍, മിനി പിവി, സജിത് കുമാര്‍ എസ് വി , ഇന്ദുമേനോന്‍ എന്നിവരെയാണ് അനധികൃതമായി പ്രബോഷന്‍ സ്ഥിരപ്പെടുത്തിയത്. ഇവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഫിറോസ് പറഞ്ഞു.

സര്‍വീസ് റൂളില്‍ പറയുന്ന എംഫില്‍ പിച്ച്ഡി ഇല്ലാത്ത മൂന്നുപേരെയാണ് സ്ഥിരപ്പെടുത്തിയത്. ഇവര്‍ക്ക് എംഎ ബിരുദം മാത്രമാണുള്ളത്. അനധികൃതമായ നാലു നിയമനങ്ങളും റദ്ദുചെയ്യണമെന്നും, മന്ത്രി ബാലനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെയും ഫിറോസ് നേരത്തെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഫിറോസിന്റെ ആരോപണത്തെ തുടര്‍ന്ന് ജലീലിന്റെ ബന്ധു കെ ടി അദീബ് ന്യൂനപക്ഷേ കോര്‍പ്പറേഷനിലെ ഉന്നതപദവി രാജിവെച്ചിരുന്നു.

Related posts

തുറന്നു വിട്ടിട്ടും വെള്ളം ഉയരുന്നു. കൂടുതൽ ഷട്ടറുകൾ തുറക്കും, വൻ മുന്നറിയിപ്പ് നല്കി

subeditor

മാധ്യമപ്രവര്‍കര്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയ ഹാദിയയുടെ വീട്ടില്‍ സംഘപരിവാര്‍ സംവാദകന്‍ രാഹുല്‍ ഈശ്വര്‍ എത്തി ;സെല്‍ഫി എടുത്തു , വിവാദവുമായി

ബെംഗളുരുവില്‍ കണ്ടത് ജസ്ന അല്ലന്ന് പൊലീസ്

subeditor12

മനസിലെ നിറങ്ങള്‍ കടലാസില്‍ പകര്‍ത്താം, കുട്ടികള്‍ക്ക് പടം വരയ്ക്കാന്‍ സൗകര്യമൊരുക്കി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍

subeditor

സ്ത്രീയ്ക്ക് അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താം ;ആരും ഒന്നും ചോദിക്കില്ല…. ഇഷ്ടം പോലെയാകാം

ഓഖി സഹായധനം നല്‍കാഞ്ഞതിന് ഭാര്യാമാതാവിനോട് യുവാവ് ചെയ്തത് കൊടും ക്രൂരത ഇങ്ങനെ

subeditor10

സൂപ്പർതാരങ്ങളുടെ മൗനത്തിൽ നിഗൂഢത! ദിലീപിനെ പിന്തുണച്ച് ഫാൻസുകാരുടെ പ്രകടനം

കേരളത്തില്‍ നിയമലംഘനം നടത്തുന്നവര്‍ ഗള്‍ഫിലത്തെിയാല്‍ കൃത്യമായി അനുസരിക്കും: ഋഷിരാജ് സിങ്

subeditor

നവജാത ശിശുവിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ യുവാവ് ജയിലിലായി

subeditor5

ആ രാത്രിയിൽ മിഷേൽ കൊല്ലപ്പെടുമെന്ന് പോലീസ് അറിഞ്ഞിരുന്നു, ഇരുളിന്‍റെ മറപറ്റി നടക്കുന്ന ആ അജ്ഞാത കൊലയാളി ആരാണ്? ജിഷ കേസിലും മിഷേൽ കേസിലും ആരെ സംരക്ഷിക്കാനാണ് പോലീസിന്‍റെ നാടകം

subeditor

റിമി ടോമി വിവാഹമോചിതയായി

subeditor10

ശബരിമലയേ മലയാളികൾ കൈവിടുന്നു, കൂടുതലും തമിഴർ, ചരിത്രം തിരുത്തി സന്നിധാനത്ത് തിരക്കില്ല

subeditor