നടന്‍ അല്ലു അര്‍ജുവിന് കൊവിഡ് പോസിറ്റീവ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുവിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധിതനായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്. പുഷ്പ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

താരത്തിന് മറ്റു ശാരീരികാസ്വസ്ഥതകള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പുഷ്പ.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നേരത്തെ തന്നെ സിനിമാ മേഖലയിലെ പല താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...