അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു

Loading...

ന്യൂഡല്‍ഹി:  ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ലഫ്. ഗവര്‍ണര്‍ പദവിയിലാണ് നിയമനം. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണര്‍മാരായിരുന്നു ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി കൂടി വഹിച്ചിരുന്നത്. ഈ രീതിക്ക് മാറ്റംവരുത്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പദവി നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ് ചണ്ഡീഗഡ്. ഇത് കേന്ദ്രഭരണ പ്രദേശം കൂടിയാണ്.ഐഎഎസ് പദവി ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവര്‍ത്തനത്തനിറങ്ങിയത്.

കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണ് ഇപ്പോള്‍ കണ്ണന്താനത്തിന് ലഭിച്ചിരിക്കുന്നത്. രാജ്‌നാഥ് സിങ് നേരിട്ട് വിളിച്ചാണ് പദവിയെക്കുറിച്ച് അറിയിച്ചത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ കണ്ണന്താനം നേരത്തെ ഇടതുമുന്നണി എംഎല്‍എ ആയിരുന്നു.ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഇദ്ദേഹം ഉടന്‍ തന്നെ ചുമതല ഏറ്റെടുത്തേക്കും.

Loading...