ഇന്ധനവില വര്‍ദ്ധനവ് പ്രശ്‌നം തന്നെയാണ്, എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ കുളമാക്കി;അല്‍ഫോണ്‍സ് കണ്ണന്താനം

ഇന്ധനവില വര്‍ദ്ധനവ് പ്രശ്‌നം തന്നെയാണെന്നും അത് പ്രശ്‌നമല്ലെന്ന് പറയുന്നില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ കുളമാക്കിയിരിക്കുകയാണെന്നും കണ്ണന്താനം. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വര്‍ഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല.

കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

Loading...