Don't Miss Kerala News

ചിലര്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കാന്‍ ഓരോന്ന് ചെയ്യുന്നു, ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല, ഇവര്‍ക്ക് വേറെ വഴിയില്ല, ട്രോളുകള്‍ക്ക് മറുപടിയുമായി കണ്ണന്താനം

കൊച്ചി : ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇടതും വലതും ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണമെന്നും മലയാളികള്‍ കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിലാണ് ട്രോളന്‍മാര്‍ക്കെതിരെ കണ്ണന്താനത്തിന്റെ വിമര്‍ശനം

“Lucifer”

പ്രളയകാലത്ത് ദുരിതാശ്വാസ ക്യംപില്‍ പോയതും അതിര്‍ത്തിയില്‍ മരിച്ച സൈനികന്റെ വീട്ടില്‍ പോയതുമടക്കം നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യങ്ങള്‍ പോലും പരിഹസിച്ച് ട്രോള്‍ ആക്കിയതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ. അത്തരം കാര്യങ്ങള്‍ പോലും തമാശയാക്കുന്നതെന്തിനാണെന്നും കണ്ണന്താനം ചോദിക്കുന്നു. രാവിലെ ആരെ വധിക്കുമെന്നോര്‍ത്താണ് ട്രോളന്‍മാര്‍ എണ്ണീറ്റു വരുന്നത് ആരെ ട്രോളും എന്നാണ് ചായക്കൊപ്പം അവര്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ പോലും അറിയില്ല. അതുകൊണ്ട് തന്നെ ട്രോളുകളൊന്നും കാണാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ കണ്ണന്താനം വ്യക്തമാക്കി. ഇതാദ്യമായല്ല ഇദ്ദേഹം ട്രോളന്‍മാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ഒരു പണിയും ഇല്ലാതിരിക്കുന്നവരാണ് കേരളത്തിലെ ട്രോളന്‍മാര്‍ എന്ന വിമര്‍ശനം അദ്ദേഹം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

Related posts

പീഢനവീരൻ പാസ്റ്റർക്ക് ഇനി മരണം വരെ ജയിലിൽ കിടക്കാം, 40കൊല്ലം തടവിൽ കിടക്കുന്ന പ്രതിക്ക് മറ്റൊരു കേസിൽ മരണം വരെ തടവ്‌

subeditor

ഭർത്താവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിനുള്ള വൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ഭാര്യയും കൂട്ടാളികളും പിടിയിൽ

subeditor

മുസ്ലീം വിരുദ്ധതയ്ക്ക് മുന്നില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന മുസ്ലീം യുവതിയുടെ സെല്‍ഫി വൈറലാകുന്നു

subeditor5

മുസ്ലീം ലീഗ് നേതാവിനെ സ്ഫടികം സ്റ്റൈലില്‍ ഉടുതുണിയില്ലാതെ റോഡിലൂടെ നടത്തിച്ചു

subeditor10

പി.സി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ ശരിവെച്ചു

subeditor

വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും എതിര്‍ത്തു, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു, വീട്ടില്‍ സ്ഥിരമായി മന്ത്രവാദം. ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ രൂക്ഷമായ ആരോപണങ്ങള്‍

main desk

എൽ.ഡി.എഫ് വന്നാൽ മദ്യം നിരോധിക്കും, ആ വരുമാനം വേണ്ട…കെ.പി.എ.സി ലളിതയുടെ പരസ്യം വൈറലാകുന്നു

subeditor

“വേശ്യകള്‍ക്കു വേണ്ടി പിണറായി ആചാരം ലംഘിച്ചു; ബിന്ദുവിനേയും കനകദുര്‍ഗയേയും എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം!”

subeditor10

യുഡിഎഫ് നിരാഹാര സമരം അഞ്ചാം ദിവസം

subeditor

80 കാരിയെ 90 കാരന്‍ അടിച്ചു കൊലപ്പെടുത്തി കത്തിച്ചു

തൃപ്തി ദേശായിക്ക് തിരികെ പോവുകയെ നിവൃത്തിയുള്ളൂ, ഒരോ നിമിഷം കഴിയുന്തോറും പ്രതിഷേധകര്‍ ഒഴുകിയെത്തുന്നു, ശരണംവിളിയില്‍ മുങ്ങി വിമാനത്താവളം

subeditor10

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വ​ധ​ഭീ​ഷ​ണി ; സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​സ്റ്റ​ഡി​യി​ല്‍

main desk