നോവായി മുന്നുവയസ്സുകാരന്‍; രാവിലെ ചായ കൊടുക്കാന്‍ വിളിച്ചെങ്കിലും പൊന്നോമന വിളി കേട്ടില്ല

ആലുവ: അബദ്ധവശാല്‍ നാണയം വിഴുങ്ങി ഒടുവില്‍ വേദന മുഴുവന്‍ സഹിച്ചാണ് വെറും മൂന്ന് വയസ്സ് മാത്രമുള്ള പൃഥിരാജ് വിട പറഞ്ഞത്. കുഞ്ഞിനെ ആശുപത്രികളിലെല്ലാം എടുത്ത് പാഞ്ഞെങ്കിലും നിയന്ത്രിത മേഖലയില്‍ നിന്ന് വന്നതിനാല്‍ തന്നെ ഒരു ആശുപത്രിയും വേണ്ടത്ര ചികിത്സ നല്‍കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.ചികിത്സാപ്പിഴവില്ലെന്നും നാണയം വിഴുങ്ങിയതല്ല മരണകാരണം എന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് ബന്ധുക്കളും.

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് കുഞ്ഞിന് ഒരു പ്രശനവും ഉണ്ടായിരുന്നില്ലെന്നും നാണയം വിഴുങ്ങിയതിന് ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യനില മോശമായതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. നാണയം തനിയെ പോകുമെന്നും ഇല്ലെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞ മടങ്ങി വരണമെന്നും പറഞ്ഞ് മടക്കിവിട്ട കുഞ്ഞിനെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുന്നത് മരണശേഷമായിരുന്നു. രാവിലെ ചായ കൊടുക്കുന്നതിനായി കുഞ്ഞിനെ വിളിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. പ്രിഥിരാജിന്റെ പിറന്നാളിന് 8 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

Loading...