ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച്: ചലഞ്ചിന് നേതൃത്വം നൽകിയയാൾ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ആലുവ: ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ചിനിടെ പാചകക്കാരനായ ബന്ധു കുഴഞ്ഞുവീണ് മരിച്ചു. ആലുവ മുപ്പത്തടം എരമം പടുവത്തില്‍ കൊച്ചു ഖാദറിന്റെ മകന്‍ അഷറഫ് (56) ആണ് മരിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സക്ക് പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് നടത്തിയത്.

‍ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആലുവയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ഒരു മാസം മുമ്പ് ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് ഒരുക്കിയത്.

Loading...

ഒരു മാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍പ്പെട്ട ഏലൂക്കര സ്വദേശി ഷെമീറിനും ഒമ്ബത് വയസുള്ള മകനും ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഇന്നലെ ബിരിയാണി ചലഞ്ച് നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നു. പരിക്കേറ്റവരുടെ ബന്ധുകൂടിയായ അഷറഫാണ് പാചക ചുമതല ഏറ്റെടുത്തത്. അഷറഫ് ബിരിയാണിയുടെ പാചകം സ്വയം ഏറ്റെടുക്കുകയായിരുന്നു. മൂവായിരം ബിരിയാണി നൂറ് രൂപക്ക് വിറ്റ് ധനസമാഹരണം നടത്താൻ തീരുമാനിച്ചപ്പോൾ അഷറഫ് സൗജന്യമായി പാചകം ചെയ്ത് നൽകാമെന്ന് പറയുകയായിരുന്നു. പാചകം പൂർത്തിയാക്കി ഭക്ഷണം കവറുകളിലാക്കുന്നതിനിടെ അഷറഫ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: നസീമ. മക്കള്‍: ഉമര്‍ മുക്താര്‍, അന്‍സിയ, അബീഷ. മരുമക്കള്‍: ഷിനാസ്, ജബ്ബാര്‍.