ആലുവയില്‍ ആറാം ക്ലാസുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ ഒളിവില്‍

ആലുവ: ആറാം ക്ലാസുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓട്ടോഡ്രൈവര്‍ക്കായി പോലീസില്‍ തിരച്ചില്‍ ശക്തമാക്കി. ആലുവ എസ്പിക്ക് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ സ്വദേശി ജോസ് ദേവസി(42)ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തത്.

പല തവണ കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പ്രതിയുടെ വീട്ടുകാരെയും വിവരം ധരിപ്പിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ പിന്മാറാന്‍ കൂട്ടാക്കാതെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ എസ്പിക്കു പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ പെടാതെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ എത്രയും പെട്ടെന്നും അറസ്റ്റു ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.