നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ, ഏതുവേഷം കിട്ടിയാലും അഭിനയിക്കണം, അമല പോള്‍ പറയുന്നു

Loading...

അമലാപോള്‍ നായികയായി എത്തുന്ന ആടൈ ഇന്ന് റിലീസായി. ചിത്രത്തിലെ നഗ്ന ദൃശ്യത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് അമല പോളിന് നേരെ ഉയരുനന്ത്. എന്നാല്‍ ചിത്രത്തിലെ നഗ്‌നരംഗങ്ങളില്‍ വൃത്തികേടോ അഭാസമോ ഇല്ലെന്നാണ് അമല പോള്‍ പറയുന്നത്. തന്റെ മാതാപിതാക്കളുടെ സമ്മതപ്രകാരമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും അമല വ്യക്തമാക്കി. നഗ്‌നയായി അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞ വാക്കുകളാണ് തനിക്ക് ധൈര്യം തന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു.

‘ആ നഗ്‌ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചത്. നഗ്‌നയായി അഭിനയിക്കുന്ന കാര്യം അമ്മയോട് പറഞ്ഞു .അവര്‍ ഞെട്ടിപ്പോയി. നല്ല കഥയാണോ എന്നു മാത്രം ചോദിച്ചു. ‘അഭിനയിക്കാനായി വരുമ്പോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്.’

Loading...

ആടൈയില്‍ അഭിനയിക്കാന്‍ തനിക്ക് ഒരു ഭാഗത്തു നിന്നും എതിര്‍പ്പ് ഉണ്ടായില്ലെന്നും നഗ്‌ന രംഗത്തില്‍ അഭിനയിച്ച ശേഷം എന്റെ ആത്മ വിശ്വാസത്തില്‍ അഭിമാനം തോന്നിയെന്നും താരം വ്യക്തമാക്കി. ‘വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. അതിനെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ തന്നെ ഞാന്‍ അഭിനയിച്ചു. ഈ രംഗം ലോകം മുഴുവന്‍ കാണാന്‍ പോകുകയാണെന്ന ചിന്തയും എന്നിലുണ്ടായിരുന്നു. ഷൂട്ടിങ് സമയത്തെ ആദ്യദിവസം പേടിയും അസ്വസ്ഥതയും ഉണ്ടായി. പക്ഷേ പെട്ടന്നു തന്നെ അതൊക്കെ എന്നെ വിട്ടൊഴിഞ്ഞു. അടുത്ത ദിവസം മുതല്‍ ഞാന്‍ ഒരു പവര്‍ ഫുള്‍ വുമനാണെന്ന് എനിക്കുതന്നെ തോന്നി തുടങ്ങി.’ അമല പറഞ്ഞു.

എന്നാല്‍ ചില സിനിമകളില്‍ നഗ്‌നത കാണിക്കാനും മേനി പ്രദര്‍ശിപ്പിക്കാനും പറയുമ്പോള്‍ തനിക്ക് വേദന തോന്നുമെന്നും താരം വ്യക്തമാക്കി. ‘ആടൈ സിനിമയില്‍ നഗ്‌നയായി അഭിനയിച്ചതില്‍ എനിക്ക് വിഷമം ഇല്ല. എന്നാല്‍ ഇതിന് മുമ്പുള്ള ചില സിനിമകളിലെ ഗാന രംഗങ്ങളിലും മറ്റും മേനിപ്രദര്‍ശനം നടത്താനും നഗ്‌നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസ്സിനു വേദന തോന്നുക.’- അമല പറഞ്ഞു.