തന്റെ വിവാഹ മോചനത്തിന് കാരണം? വെളിപ്പെടുത്തലുമായി അമല പോള്‍

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. സംവിധായകന്‍ എ എല്‍ വിജയിയുമായുള്ള അമലയുടെ വിവാഹവും വേര്‍പിരിയലും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം അമലയും വിജയിയും തമ്മില്‍ വേര്‍പിരിയാന്‍ കാരണം ധനുഷ് ആണെന്ന് വാര്‍ത്ത എത്തിയിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് അമല പോള്‍.

മുന്‍ഭര്‍ത്താവ് വിജയിയുമായി വേര്‍പിരിയുന്നതിന് കാരണം നടന്‍ ധനുഷ് അല്ലെന്ന് അമല പോള്‍ പറഞ്ഞു. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും വിവാഹം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അത് വ്യക്തിപരമായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. ധനുഷ് തന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും താരം പറഞ്ഞു. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Loading...

അമല പോളും വിജയിയും വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കാരണം ധനുഷ് ആണെന്ന് നിര്‍മാതാവ് അളകപ്പന്‍ ആരോപിച്ചിരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നത് എന്നും ധനുഷാണ് തിരികെ വരാന്‍ നിര്‍ബന്ധിച്ചതെന്നും ആയിരുന്നു അളകപ്പന്‍ പറഞ്ഞത്. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധ പ്രകാരമാണ് അമല അഭിനയിക്കാന്‍ തയ്യാറായതെന്നും അളകപ്പന്‍ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയുമായിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി അമല രംഗത്തെത്തിയത്.

തമിഴിലും തെലുങ്കിലുമൊക്കെയായി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികയായി മാറിയ നടിയാണ് അമല പോള്‍. വൈവിധ്യമാര്‍ന്നതും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. അന്യഭാഷകളില്‍ സജീവമായപ്പോഴും ഇടയ്ക്ക് മലയാള ചിത്രങ്ങളുമായും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവെക്കുന്ന പല പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അമല പോളിന്.

സംവിധായകനായ എഎല്‍ വിജയ് യെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ദൈവത്തിരുമകള്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചപ്പോഴും താരം അത് നിഷേധിച്ചിരുന്നു. പിന്നീടാണ് വിവാഹനിശ്ചയം നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിയുന്നതിനിടയിലായിരുന്നു ഇരുവരും ഡിവോഴ്‌സിനായി അപേക്ഷിച്ചത്. സിനിമയില്‍ മികച്ച കെമിസ്ട്രിയായിരുന്നുവെങ്കിലും അത് ജീവിതത്തില്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. തെറ്റായ തീരുമാനമായിരുന്നില്ല അതെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. വിവാഹമോചനത്തിനിടയില്‍ അന്യോന്യം പഴിചാരാനോ കാരണം തുറന്നുപറയാനോയൊന്നും താരം തയ്യാറായിരുന്നില്ല.

അമല പോളുമായി വിവാഹ മോചനം നേടിയതിന് പിന്നാലെയായാണ് എഎല്‍ വിജയ് ഡോക്ടര്‍ ഐശ്വര്യയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ എത്തിയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെയെന്നുമായിരുന്നു താരം പറഞ്ഞത്.