തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി;മുന്‍ കാമുകനെതിരെ പരാതിയുമായി അമല പോള്‍

തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതിന് മുന്‍ കാമുകനെതിരെ പരാതിയുമായി അമല പോള്‍ രംഗത്ത്. മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗിനെതിരെയാണ് നടി അമല പോള്‍ പരാതിയുമായി രംഗത്ത് എത്തിയത്. ഭവ്‌നിന്ദറിനെതിരെ സിവില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തങ്ങള്‍ വിവാഹിതരാണെന്ന് പറഞ്ഞ് ഭവ്നിന്ദര്‍ അവരുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതായും അവ നിയന്ത്രിക്കണം എന്നുമാണ് നടി പരാതിയില്‍ പറയുന്നു.നടി സമര്‍പ്പിച്ച അപേക്ഷ ജസ്റ്റിസ് എന്‍. സതീഷ്‌കുമാര്‍ അനുവദിക്കുകയും സിവില്‍ സ്യൂട്ട് ചെയ്യാന്‍ അവധി അനുവദിക്കുകയും ചെയ്തു.

വിവാഹനിശ്ചയം നടത്തുന്നതിന് മുമ്പ് ഭവ്നിന്ദറുമായി കുറച്ചുകാലം അവര്‍ ബന്ധത്തിലായിരുന്നുവെന്ന് അപേക്ഷകന്‍ പറയുന്നു. വിവാഹനിശ്ചയത്തിനുശേഷം ഭവ്നിന്ദര്‍ അമല പോളില്‍ നിന്ന് പണം ചൂഷണം ചെയ്യാന്‍ തുടങ്ങി, ഇതാണ് വേര്‍പിരിയുന്നതിനുള്ള കാരണമായി പരാതിയില്‍ പറയുന്നത്.എന്നാല്‍ തങ്ങള്‍ ഇരുവരും വിവാഹിതരാണെന്ന് അവകാശപ്പെട്ട ഭവ്നിന്ദര്‍ വിവാഹനിശ്ചയത്തിനിടെ എടുത്ത നിരവധി സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പരാതി ഉന്നയിച്ച നടി ചിത്രങ്ങള്‍ നീക്കം ചെയ്യിച്ചിരുന്നു.അത്തരം കൂടുതല്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്ന് ഭവ്നിന്ദര്‍ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നതിന് പണം ആവശ്യപ്പെടുന്നതായും പരാതിയില്‍ പറയുന്നു.

Loading...