ഞാന്‍ പ്രണയത്തിലാണ്, അദ്ദേഹം സിനിമാക്കാരനല്ല.. വിവാഹം ഉടനില്ല; അമല പോള്‍

Loading...

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടള്ള അമലപോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. പുതിയ ചിത്രമായ ആടൈ ജൂലൈ 19ന് തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. ശക്തമായ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നുമാണ് അടുത്തിടെ അമല പോള്‍ വെളിപ്പെടുത്തിയത്. ആടൈയുടെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരാണ് അദ്ദേഹമെന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു.

പ്രണയിച്ച് വിവാഹിതരായവരില്‍ പലരും ഇടയ്ക്ക് വേര്‍പിരിഞ്ഞിരുന്നു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നും അമല പോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമല പോള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.

Loading...

അതേ സമയം വീണ്ടും വിവാഹിതനായ സംവിധായകന്‍ എ.എല്‍. വിജയ്ക്ക് ആശംസകളുമായി മുന്‍ഭാര്യയും നടിയുമായ അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. പുതിയ ചിത്രം ‘ആടൈ’യുടെ പ്രചാരണത്തിനിടെയാണ് മുന്‍ഭര്‍ത്താവിനെക്കുറിച്ച് അമല സംസാരിച്ചത്.

ഈ മാസം ജൂലൈ 11നായിരുന്നു വിജയ്യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വിജയ്യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായി അമല പറഞ്ഞു.

‘വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.’-

2011ല്‍ പുറത്തിറങ്ങിയ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എല്‍ വിജയ് ഒരുക്കിയ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‌യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ നിയമപരമായി പിരിഞ്ഞു