കഴിഞ്ഞ കുറേ നാളായി ഇവര്‍ നടിമാരുടെ വസ്ത്രം ശരിയാക്കിയിട്ടെ അടങ്ങു എന്ന പിടിവാശിയിലാണ്. ലോകപ്രശസ്തയായ ഹോളിവുഡില്‍ പോലും മിന്നി തിളങ്ങുന്ന ദീപിക പദുകോണ്‍ ആയിരുന്നു ഇന്നലെത്തെ ഇരയെങ്കില്‍ ഇന്ന് അത് തെന്നിന്ത്യന്‍ താര സുന്ദരിയായ നമ്മുടെ സ്വന്തം അമലാ പോളാണ്. അമലപോള്‍ ഫെയ്സ്സ്ബുക്കിലിട്ട പുതിയ ഫോട്ടോയാണ് ഇവര്‍ക്ക് പിടിക്കാത്തത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് ഒരു കൂട്ടം പേര് രംഗത്തെത്തിയിട്ടുണ്ട്. മാന്യമായ വേഷം ധരിക്കണമെന്നും പറഞ്ഞു തുടങ്ങുന്ന കമന്റുകളില്‍ പലതും അതിരുകടക്കുന്നുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്നുപോലും സദാചാരബോധം ചോദിക്കുന്നു. അശ്ലീല കമന്റുകളും ഒട്ടും കുറവല്ല. എന്തായാലും അമലാപോള്‍ ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.
ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ തന്റെ ഉള്ളിലെ തീയ്ക്ക് സാധിച്ചെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പെണ്‍കുട്ടിയെ അഭിനന്ദിക്കേണ്ടതിന് പകരം ഇത്തരത്തില്‍ സദാചാരം പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്ന് പറയാനും അളുണ്ട്.