കള്ളുകുടിക്ക് പിന്നാലെ പുകവലി; നടി അമലാ പോളിനെ തേച്ചൊട്ടിത്ത് സോഷ്യല്‍ മീഡിയ

വാര്‍ത്തകളിലും ഗോസിപ് കോളങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് അമലാ പോള്‍. ഇപ്പോള്‍ താരം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. പുക വലിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. വിമര്‍ശനം ഉണ്ടാകുമെന്നുള്ളതിനാലായിരിക്കാം നെഗറ്റീവ് പരിവേഷം പരത്താനല്ല എന്ന നിലയ്ക്കുള്ള ഒരു അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിനൊപ്പം താരം ഇങ്ങനെയെഴുതി. ‘പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല, ഹോളിവുഡ് ഫാനായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ ജീവിക്കുന്നുവെന്നേയുള്ളൂ. ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.’ അമലയെ ഇത്തരമൊരു ലുക്കില്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്‌പോഞ്ച് പോലെയായാല്‍ സ്ലിമ്മായിരിക്കുന്ന അമല ഒന്നു കൂടി സ്‌പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്നു നിര്‍ത്തണമെന്നുമെല്ലാം പോസ്റ്റിനു താഴെ ആരാധകരുടെ കമന്റുകളുണ്ട്. ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണം നടത്തുന്നവരുമുണ്ട്.

Loading...

നേരത്തെ താരം ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രത്തിനെതിരെയും സദാചാരവാദികള്‍ രംഗത്തെത്തിയിരുന്നു.