അമല പോള്‍ വിവാഹിതയായി

അമല പോള്‍ വിവാഹിതയായെന്ന് റിപ്പോർട്ടുകള്‍. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിങാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച്‌ അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച്‌ അമല പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

Loading...

ആറുവര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അമലയും മുന്‍ ഭര്‍ത്താവ് എംഎല്‍ വിജയ്‍യും 2016ലായിരുന്നു വേര്‍പിരിഞ്ഞത്. എ.എല്‍. വിജയ് വീണ്ടും വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു.