അമലാ പോൾ വീണ്ടും വിവാഹിതയാകുന്നു, വരൻ 2കുട്ടികളുടെ പിതാവ്‌

സംവിധായകന്‍ എ.എല്‍ വിജയ് യുമായുള്ള ആദ്യവിവാഹബന്ധം പിരിഞ്ഞ അമലപോൾ രണ്ടാമത് വിവാഹം കഴിക്കാൻ വരനെ കണ്ടെത്തി.നിർമ്മാതാവും   രാജ്യത്തും ഗൾഫിലും ബിസിനസും ഉള്ള ആളുമാണ്‌ വരൻ. വിവാഹം ഉറപ്പിച്ചതായാണ് വാര്‍ത്തകള്‍ വരുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നിര്‍മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്. 25 വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ ഒരു വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെട്ടപ്പോള്‍ തന്നെ അമലയുടെ രണ്ടാം വിവാഹ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നും പറ്റിയ ആളെ കിട്ടിയാന്‍ കെട്ടുമെന്നും അമല ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ വിവാഹ വാര്‍ത്തകള്‍ ശക്തിപ്രാപിച്ചു.  വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വിവാഹക്കാര്യം ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഒരേ ഒരു കണ്ടീഷന്‍ മാത്രമേ ഇയാള്‍ വച്ചിട്ടുള്ളൂ എന്നാണറിയാന്‍ കഴിയുന്നത്. വിവാഹ ശേഷം നിര്‍മാതാവിന്റെ മക്കള്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാവും എന്നതാണത്. ഇത് അമല ഇത് അംഗീകരിക്കുകയും ചെയ്തതായാണ് വിവരം.

Loading...