‘ദയവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിക്കൂ’; ആരാധകന്റെ കമന്റിന് മറുപടിയുമായി അമലപോള്‍

ആരാധകന്റെ കമന്റിന് മറുപടിയുമായി അമലപോള്‍. സെലിബ്രിറ്റി ബാഡ്മിന്റണിന്റെ ബ്രാന്റ് അംബാസിഡര്‍മാരില്‍ ഒരാളാണ് അമല കഴിഞ്ഞ ദിവസം നടന്ന സിബിഎല്‍ ഇന്ത്യ ലോഞ്ച് വേദിയിലെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തിരുന്നു. ട്വിറ്ററില്‍ ഈ ചിത്രം കണ്ട ഒരു ആരാധകന്റെ കമന്റ് ഇങ്ങനെയായിരുന്നു’വിവാഹമോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആണ്’. ഇതുകണ്ട അമല മറുപടിയുമായി എത്തി. ”കുട്ടി, നിങ്ങളുടെ ആഗ്രഹങ്ങള്‍ മോശമായ ദിശയിലാണ് നീങ്ങുന്നത്. ദയവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിക്കൂ”.