പ്രമുഖ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണ്‍ ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം മദ്യം വീടുകളില്‍ എത്തിക്കുന്നു. അമേരിക്കയിലെ ചില നഗരങ്ങളില്‍ ആമസോണ്‍ തുടങ്ങി കഴിഞ്ഞു. ഉടന്‍ തന്നെ മറ്റു രാജ്യങ്ങളിലും ഈ സേവനം തുടങ്ങുമെന്നും ആമസോണ്‍ അറിയിച്ചു. 99 ഡോളര്‍ നല്‍കി അംഗത്വമെടുത്തുവര്‍ക്കാണ് ഒരു മണിക്കൂറിനകം മദ്യമെത്തിക്കുക. സര്‍വീസ് ചാര്‍ജായി 7.99 ഡോളര്‍ ഈടാക്കും. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എത്തിക്കുന്നത് സൗജന്യമായാരിക്കും.

മറ്റു സാധനങ്ങള്‍ പോലെ മദ്യവും ഓണ്‍ലൈന്‍ വഴി എത്തിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. പുതിയ പദ്ധതിയിലൂടെ ബിയറും വൈനും ഹാര്‍ഡ് ലിക്വറും വാങ്ങാനാകും. എന്നാല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ ആമസോണിനു സര്‍ക്കാറിന്റെ അനുമതി വേണ്ടിവരും.

Loading...