മകനെ കാമുകന്‍ മര്‍ദ്ദിക്കുന്നത് കണ്‍മുന്നില്‍ കണ്ടിട്ടും നിശബ്ദയായി അമ്മ

അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദത്തിനിരയായ മൂന്നു വയസുകാരന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമയി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം മുന്‍പ് പുതുവല്‍ സ്വദേശിയായ വൈശാഖ് ആണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാട്ടുകാരുടെ പരാതിയില്‍ പോലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും അവര്‍ പരിചയപ്പെട്ട യുവാവും ഒന്നിച്ചു താമസം തുടങ്ങിയപ്പോഴാണ് ആ 3 വയസ്സുകാരന്റെ ദുരിതവും തുടങ്ങിയത്. കഴിഞ്ഞ 3 മാസം അതു തുടര്‍ന്നു. യുവാവ് കുട്ടിയെ മര്‍ദിക്കുന്നതിനു അവന്റെ അമ്മ സാക്ഷിയായിരുന്നതായി പൊലീസ് പറയുന്നു. പതിവായി കുട്ടിയെ മര്‍ദിക്കുന്നതില്‍നിന്നു യുവതി അയാളെ വിലക്കിയതുമില്ല. ജനനേന്ദ്രിയത്തിലെയും താടിയിലെയും മുറിവും വലതു കാലിലെ സ്വാധീനക്കുറവുമെല്ലാം അങ്ങനെയുണ്ടായതാണ്.

മൂന്നുമാസമായി വൈശാഖുമായി ഒരുമിച്ചുകഴിയുന്ന മോനിഷ പത്തനംതിട്ട സ്വദേശിയായ ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളുണ്ട്. പിന്നീട് ആറുവര്‍ഷം മുമ്പ് നീര്‍ക്കുന്നം സ്വദേശിയായ ബിജുവിനെ വിവാഹംചെയ്തു. ഈ വിവാഹത്തിലുള്ള കുഞ്ഞിനെയാണ് തല്ലിച്ചതച്ചത്. കുട്ടിയെ തല്ലുന്നതിന് തടസംനിന്ന വൈശാഖിന്റെ മാതാപിതാക്കളേയും ഇയാള്‍ മര്‍ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസംമുമ്പ് വൈശാഖിന്റെ അമ്മയാണ് കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടത്. അന്വഷിച്ചപ്പോള്‍ അമ്മയും അച്ഛനും അടിക്കുമെന്നായിരുന്നു കുട്ടിയുടെ മറുപടി. ശനിയാഴ്ചയും മര്‍ദ്ദനം ഉണ്ടായപ്പോഴാണ് അയല്‍വാസികള്‍ വൈശാഖിനെ തടഞ്ഞത്.

Loading...

കാക്കാഴത്ത് തീരക്കടലിനോടു ചേര്‍ന്ന് ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ ഒരാഴ്ച മുന്‍പാണ് കുട്ടിയുമായി ഇവര്‍ താമസം തുടങ്ങിയത്. കടല്‍ഭിത്തിയോടു ചേര്‍ന്ന് കടലാക്രമണത്തില്‍ തകര്‍ന്ന ഒറ്റപ്പെട്ട വീട്. കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാന്‍ അതാണു സൗകര്യമായത്. ആക്രമണ സ്വഭാവമുള്ള യുവാവുമായി അയല്‍ക്കാര്‍ക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. പകലും രാത്രിയും ആ വീട്ടില്‍നിന്നു കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അതേസമയം രണ്ടാനച്ഛനേയും അമ്മയേയുെം റിമാന്‍ഡ് ചെയ്തു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ്. നിലവില്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ് കുട്ടി.

ഒരുമാസം പഴക്കമുള്ള പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ വൃഷണം നീരുവെച്ചിരുന്നു. വയറിന് ചവിട്ടേറ്റും ഭിത്തിയില്‍ മുഖമുരച്ചും അടിയേറ്റും അവശനിലയിലാണ് കുഞ്ഞ്. മര്‍ദ്ദനം മറച്ചുവെച്ചതിനാണ് മോനിഷയ്ക്കെതിരെയും കേസെടുത്തത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ വൈശാഖിനെയും മോനിഷയേയും റിമാന്‍ഡ് ചെയ്തു. പതിവായി മദ്യപിക്കുന്ന വൈശാഖിന്റെ ഉപദ്രവം സഹിക്കാതെ ഭാര്യ കുട്ടിയും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീടാണ് ഇയാള്‍ മോനിഷയ്ക്കുമൊപ്പം താമസമാരംഭിച്ചത്. മോനിഷയേയും കുഞ്ഞിനേയും കൊല്ലുമെന്ന് വൈശാഖ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.