അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിക്കാന്‍ അംബാനിയുടെ 500 കോടി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 500 കോടി രൂപ വാഗ്ദാനം ചെയ്തു എന്നതാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത… എന്നാല്‍, എന്താണ് ഇതിന്റെ സത്യാവസ്ഥ.

ഉത്തര്‍പദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുളള മുകേഷ് അംബാനിയുടെ കൂടിക്കാഴ്ചയുടെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം 2017ലേത് ആണ്.

Loading...

മുകേഷ് അംബാനിക്ക് പൂച്ചെണ്ട് നല്‍കി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഇത് അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് 500 കോടി രൂപ വാഗ്ദാനം നല്‍കി കൊണ്ടുളള കൂടിക്കാഴ്ചയുടെ ചിത്രമാണ് എന്ന് പറഞ്ഞാണ് വ്യാജപ്രചാരണം നടന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായാണ് ഇത് പ്രചരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 7300 ഓളം ഷെയറാണ് ഇതിന് ലഭിച്ചത്.

എന്നാല്‍ 2017ല്‍ യോഗി ആദിത്യനാഥും മുകേഷ് അംബാനിയും പരസ്പരം കണ്ടുമുട്ടുന്നതിന്റെ ചിത്രമാണിതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു. 2017 ഡിസംബറില്‍ ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഇത് വ്യാജപ്രചാരണമാണെന്ന് തെളിയിക്കുന്നു.

നവംബര്‍ ഒന്ന് പതിനാണ് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദു സംഘടനകള്‍ക്ക് വിട്ടുനല്‍കി കൊണ്ടുളള സുപ്രീംകോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് മുകേഷ് അംബാനി കോടികള്‍ വാഗ്ദാനം നല്‍കി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നത്.

മസ്ജിദിനായി അയോധ്യയില്‍ ഭൂമി കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഭൂമി സ്വീകരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് 26-നു ലഖ്‌നൗവില്‍ യോഗം ചേരും.

മറ്റു നേതാക്കളുടെ പ്രതികരണം ഇങ്ങനെ: ”മുസ്ലിംകള്‍ക്കു പള്ളി പണിയണമെങ്കില്‍ അതിനുള്ള ഭൂമി വാങ്ങാനും അറിയാം. ഞങ്ങള്‍ സര്‍ക്കാരിന്റെ ആശ്രിതരല്ല.

ഞങ്ങള്‍ക്ക് അല്‍പ്പമെങ്കിലും സാന്ത്വനം നല്‍കണമെന്നു കോടതിയോ സര്‍ക്കാരോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത സ്ഥലത്തുതന്നെ അഞ്ചേക്കര്‍ അനുവദിക്കണം. 18-ാം നൂറ്റാണ്ടിലെ സൂഫിവര്യന്‍ ഖാസി ഖുദ്വായുടേത് ഉള്‍പ്പെടെ നിരവധി കബറിടങ്ങളും ദര്‍ഗകളുമുള്ള ഭൂമിയാണത്.”

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതിക്ക് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേര്‍ന്നാണു വിധി പറഞ്ഞത്.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

മുസ്ലിംകള്‍ക്കു പള്ളി പണിയണമെങ്കില്‍ അതിനുള്ള ഭൂമി വാങ്ങാനും അറിയാം. ഞങ്ങള്‍ സര്‍ക്കാരിന്റെ ആശ്രിതരല്ല എന്നതാണ് മുസ്ലിം നിലപാട്.