ഒന്നര വർഷത്തിലേറെയായി വൃക്കസംബന്ധമായ അസുഖം: ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തണം: അനുജന്‍ സ്ട്രോക്ക് വന്ന് ഐസിയുവില്‍: സാമ്പത്തിക പ്രതിസന്ധിയിൽ അംബിക റാവു

അംബിക റാവൂ എന്ന് കേൾക്കുമ്പോൾ മലയാളികൾ ഒന്നു നെറ്റി ചുളിക്കും. ഈ പേര് എല്ലാവർക്കും അത്ര പരിചിതമല്ല. എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയെ അറിയാത്തവരായി ആരും കാണില്ല. ‘ബേബിമോളുടെ അമ്മ’യെ അവതരിപ്പിച്ച നടിയാണ് അംബിക റാവു. സിനിമയിൽ അമ്മവേഷത്തിൽ തിളങ്ങി നിന്ന അംബിക സഹസംവിധായികയായും മലയാളസിനിമയില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള വ്യക്തിയാണ്.

ഈ കൊറോണ കാലത്ത് അംബിക റാവൂ മറ്റൊരു പ്രതിസന്ധിയിലാണ്. ദീര്‍ഘകാലമായി വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അംബിക. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തണം. അംബികയ്ക്ക് തുണയായിരുന്ന അനുജന്‍ അജി പ്രസാദ് സ്ട്രോക്ക് വന്ന് ഐസിയുവില്‍ ചികിത്സയിലുമായിരിക്കുന്നു. ഈതോടെ അംബിക സാമ്പത്തികമായി തളർന്നിരിക്കുകയാണ്. അംബികയ്ക്ക് ഒന്നര വർഷത്തിലേറെയായി വൃക്കസംബന്ധമായ അസുഖം തുടങ്ങിയിട്ട്. അംബികയുടെ അനാരോ​ഗ്യ അവസ്ഥയിൽ സിനിമാരംഗത്തെ സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ടായിരുന്നു .

Loading...

എന്നാല്‍ സഹോദരന്‍ കിടപ്പിലായതോടെ അംബിക തീർത്തും നിസ്സാഹയായി. തൃശൂരില്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്‍റെയും ചികിത്സയ്ക്ക് സഹായവുമായി ഇപ്പോള്‍ മുന്നിലുള്ളത്. തബല-മൃദംഗം കലാകാരനാണ് അജി പ്രസാദ് . തൃശൂരിലെ സഹൃദയ സദസ്സുകളില്‍ അജിമാഷ് എന്നറിയപ്പെടുന്ന അജി പ്രസാദ് മുപ്പത് വര്‍ഷത്തോളമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. അജിയും കിടപ്പിലായതോടെ പ്രതിസന്ധിയെ നേരിടുകയാണ് അംബിക റാവു”