എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല, ആദിത്യന് അമ്പിളിയുടെ പിറന്നാൾ സമ്മാനം

മലയാളത്തിൽ കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അമ്പിളിയും ഭർത്താവ് ആദിത്യനും. ആദിത്യന്റെ പിറന്നാളിന് അമ്പിളി നൽകിയ സമ്മാനമാണ് ഇപ്പോൾ വൈറലായിരിക്തുന്നത്. സ്നേഹ ചുംബനമാണ് ആദിത്യന് അമ്പിളി സമ്മാനമായി നൽകിയത്. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്ന് ആദിത്യനുമായുള്ള ചിത്രത്തിനൊപ്പം അമ്പിളി ദേവി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ പ്രിയപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. 2019 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുള്ള ആദിത്യന്റെ ആദ്യ ജന്മദിനമാണിതെന്നും അമ്പിളി കുറിക്കുന്നു. ‘‘ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത്. പക്ഷെ date of birth ഇന്നാണ്😍സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലുതായി ഒന്നുമില്ല😍. അമ്പിളി ഫേസ്ബുക്കിൽ കുറിച്ചു.

Loading...