അമ്പിളിദേവി അമ്മയായി ; കുഞ്ഞിന്റെയും അമ്പിളിയുടേയും ചിത്രം പങ്കുവെച്ച് ആദിത്യൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താര ദമ്പതികൾ ആണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. വിവാഹ ശേഷം തങ്ങളുടെ ജീവിദത്തിലെ ഓരോ നിമിഷങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്. ഇപ്പൊൾ ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഇൗ സന്തോഷ വിവരം ആദിത്യൻ ആണ് സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പറഞ്ഞത്. അമ്പിളി ദേവിയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെച്ചു. താരദമ്പതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി നിരവധിപേരെത്തി.

Loading...

കഴിഞ്ഞ ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതരായത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരായത്.

ആദിത്യന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു,
എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ🙏അമ്മേടെ നക്ഷത്രം🙏😍ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി.