Kerala News

KL – 60 J 7739 എന്ന ആംബുലന്‍സ് 15 ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയം രക്ഷിക്കാന്‍ വരുന്നു, വഴിമാറിക്കൊടുക്കണം പ്ലീസ്

തിരുവനന്തപുരം: സിനിമാക്കഥകളെ വെല്ലുന്ന ഒരു ചരിത്രത്തിന് കൂടി കേരളത്തിന്റെ റോഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 620 കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ് പുറപ്പെട്ടു. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായി മംഗലാപുരത്ത് നിന്നും രാവിലെ 10 മണിയോടെയാണ് വാഹനം പുറപ്പെട്ടത്.

“Lucifer”

സാനിയാ മിത്താഹ് ദമ്ബതികളുടെ ഹൃദയരോഗത്തോടെ പിറന്ന് വീണ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് KL – 60 J 7739 എന്ന വാഹനം 15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓരോ നിമിഷവും വിലപ്പെട്ടതായതിനാല്‍ യാത്രാ സമയം എങ്ങനെ കുറയ്ക്കാനാകുമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ആലോചന. 10 മുതല്‍ 12 മണിക്കൂര്‍ കൊണ്ട് വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീമിേന്റെ പ്രതീക്ഷ. യാത്ര സുഗമമാക്കാനായി വോളണ്ടിയര്‍മാര്‍ വഴിയില്‍ അണിനിരക്കും. ആംബുലന്‍സിന് വഴിമാറികൊടുത്ത് പൊതുജനങ്ങള്‍ കൂടി സഹകരിച്ചാല്‍ കുട്ടിയുടെ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്താനാവുമെന്നാണ് പ്രതീക്ഷ.

ആംബുലന്‍സ് വരുമ്‌ബോള്‍ റോഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ദൂരെ നിന്നും ആംബുലന്‍സ് സൈറണ്‍ കേള്‍ക്കുമ്‌ബോള്‍ത്തന്നെ ജാഗരൂഗരായിരിക്കുക. അടുത്തുവരുമ്‌ബോള്‍ നോക്കാം എന്ന മനോഭാവം കാണിക്കരുത്.

2.ആംബുലന്‍സ് നിങ്ങളുടെ വാഹനത്തെ പിന്നില്‍ നിന്നും സമീപിച്ചാല്‍ വണ്ടി ഒതുക്കുന്നതിനു മുന്‍പ് മറക്കാതെ റിയര്‍ വ്യൂ മിററില്‍ (പിന്‍വശം കാണാനുള്ള കണ്ണാടി ) നോക്കി ഏത് സൈഡിലൂടെയാണ് ആംബുലന്‍സ് വരുന്നത് എന്ന് ശ്രദ്ധിക്കുക.

3.ഏത് സൈഡിലൂടെയാണോ ആംബുലന്‍സ് വരുന്നത് അതിന്റെ എതിര്‍വശത്തേക്ക് വാഹനം ഒതുക്കി ആംബുലന്‍സിനുപോകാന്‍ വഴിയൊരുക്കുക.

4.യാതൊരു കാരണവശാലും വേഗത കൂട്ടാന്‍ ശ്രമിക്കുകയോ, അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുകയോ ചെയ്യരുത്.

5. സൈറണ്‍ ഇട്ടു വരുന്ന ആംബുലന്‍സിന് ഒരു പൈലറ്റ് വാഹനം ആവശ്യമില്ല. ഇത്തരത്തില്‍ ആംബുലന്‍സിന് മുന്നില്‍ അതിവേഗം വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.
6.ട്രാഫിക് സിഗ്‌നലുകളില്‍ വലതുവശം ഒഴിവാക്കി ഒരു വാഹനത്തിന് കടന്നുപോകാവുന്ന രീതിയില്‍ നിര്‍ത്തുക.
7.നിങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്‌ബോള്‍ പിന്നില്‍ ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടാല്‍ ഇരുവശത്തേക്കും നോക്കി സുരക്ഷിതമാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോയി ആംബുലന്‍സിനു വഴിയൊരുക്കാം.

8.നിങ്ങള്‍ ട്രാഫിക്കില്‍ കിടക്കുമ്‌ബോള്‍ മറ്റു റോഡില്‍ നിന്നും ആംബുലന്‍സ് വരുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക..
ആംബുലന്‍സിനു വഴി ഒരുക്കാന്‍ മറ്റു വാഹനങ്ങള്‍ ഒരുപക്ഷെ സിഗ്‌നല്‍ ലംഘിച്ചേക്കാം.

9.യാതൊരു കാരണവശാലും ഓടുന്ന ആംബുലന്‍സിനു തൊട്ടുപിന്നാലെ വണ്ടിയുമായി പായരുത്.
ആംബുലന്‍സ് പെട്ടെന്ന് ബ്രേക്ക് ഇട്ടാല്‍ നിങ്ങളുടെ കുടുംബം അനാഥമാവാനുള്ള സാധ്യത ഏറെയാണ്.

10.രാത്രിയില്‍ നിങ്ങള്‍ക്കെതിരെ ഒരു ആംബുലന്‍സ് വന്നാല്‍ തീര്‍ച്ചയായും ഹെഡ്ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.
ആംബുലന്‍സ് ഡ്രൈവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. വാഹനം ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിക്കുമ്‌ബോള്‍ മുന്നില്‍ നിന്നോ ,പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ മറ്റുവാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. രോഗിയെ എടുക്കാന്‍ പോകുന്ന ആംബുലന്‍സുകളും വേഗതയിലാകാം വരുന്നത്.

Related posts

ഉസ്താദ് ഗുലാം അലിക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരം

subeditor

ഭീകരര്‍ക്കും യോഗപരിശീലനമാകാം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

subeditor

ഭൂമിയിടപാട് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

main desk

കാവ്യയെ കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; ആലുവ റൂറല്‍ എസ്പിയ്ക്ക് പറയാനുള്ളത്

pravasishabdam news

ആദ്യം പത്രിക തള്ളി, ഇപ്പോള്‍ അപ്പീലും; സരിത എസ് നായര്‍ പുറത്ത്

main desk

ചോദ്യം ചെയ്തോട്ടേയെന്ന് വിജിലസ്; പിന്നെ പറയാമെന്നു മാണി.

subeditor

ഞാന്‍ ഇന്ത്യാക്കാരന്‍; വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനി

subeditor

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന്; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം

ആനകള്‍ക്ക് ശാരീരികക്ഷമതാ പരിശോധന നടത്തി: രണ്ട് ആനകള്‍ പൂരം എഴുന്നള്ളിപ്പില്‍ നിന്ന് പുറത്ത്

അവൻ തട്ടം ഊരി മാറ്റിയതല്ല, അവളേ തട്ടം അണിയിച്ചതാണ്‌..ഇതാണ്‌ ആ വീഡിയോ

subeditor

എനിക്ക് നിങ്ങളെ അറിയാം ; നിങ്ങള്‍ ട്വിറ്ററില്‍ കുട ചൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ; ഇങ്ങനെ പറഞ്ഞ മോദിയോട് മാധ്യമ പ്രവര്‍ത്തക ചോദിച്ച ചോദ്യം ഞെട്ടിക്കും..

വീട്ടമ്മയായ യുവതിയും കാമുകനും കണ്ണൂരിൽ ബാറിൽ രാത്രി എത്തി അടിച്ച് പൂസായി

subeditor