കാറും കൊവിഡ് രോ​ഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ചു; കൊല്ലത്ത് രണ്ട് മരണം

കൊല്ലം: കാറും കൊവിഡ് രോ​ഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം. കൊട്ടിയം ഉമയനല്ലൂരിലാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.അംബുലൻസുമായി കുട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.