വാഷിംഗ്ടണ്‍ : കൊവിഡ് ഏറ്റവും കൂടുതല്‍ ജീവനെടുത്തതും രോഗികളാക്കിയതും അമേരിക്കയിലുള്ളവരെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളതും അമേരിക്കയിലാണ്. ഇപ്പോഴിതാ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഓയിന്‍മെന്റുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനി. അഡ്വാന്‍സ് പെനിട്രേഷന്‍ ടെക്‌നോളജിയാണ് ഓയിന്‍മെന്റുമായിവിപണിയിലെത്തിക്കുന്നത്. കോറോണ വൈറസ് ശരീരത്തില്‍ കയറുന്നത് തടയുന്നതിന് വേണ്ടിയുള്ള ആദ്യപ്രതിരോധ മാര്‍ഗമായി ഇതിനെ ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.അതേസമയം തന്നെ കോവിഡ് അടക്കമുള്ള അണുബാധകളെ ഈ ഓയിന്റ്മെന്റ് നശിപ്പിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനത്തില്‍ തെളിഞ്ഞതായും ശാസ്ത്രജ്ഞന്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓയിന്‍മെന്റ് പുരട്ടി 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വൈറസ് നശിക്കുമെന്നാണ് ലാബുറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.വൈറസ് പകരുന്നത് മൂക്കിലൂടെയാണെന്ന് പഠനങ്ങളില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ ഓയിന്‍മെന്റ് മൂക്കിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുമെന്നും കമ്പനി സിഇഒ പറയുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാക്ടീരിയെ ചെറുക്കാന്‍ വികസിപ്പിച്ച ഓയിന്റ്മെന്റാണ് പുതിയ പരീക്ഷണങ്ങളിലൂടെ കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്നത്. ഓയിന്റ്മെന്റ് ഉപയോഗിക്കന്‍ വളരെ എളുപ്പമാണെന്നും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ഏതു മരുന്നു കമ്പനിയില്‍ നിന്നും മരുന്നു വാങ്ങാന്‍ കഴിയുമെന്നും കമ്പനി വക്താക്കള്‍ പറയുന്നു.