എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറിയ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ പിടിയില്‍

മുബൈ. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരോട് മോശമായി പെരുമാറി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍. ഇയാള്‍ വിമാനത്തിലെ ശൗചാലയത്തില്‍ പുകവിലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയുമായിരുന്നു. അമേരിക്കക്കാരനായ ഇന്ത്യന്‍ വംശജന്‍ രമാകാന്തിനെതിരെയാണ് പോലീസ് കേസ് എടുത്തത്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ മുംബൈ വിമാനത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് കേസിലേക്ക് നയിച്ച സംഭവം വിമാനത്തില്‍ ഉണ്ടാകുന്നത്.

വിമാനത്തിലെ ശൗചാലയത്തില്‍ ഇയാള്‍ സിഗരറ്റ് വലിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ അലാം മുഴങ്ങിയതോടെ വിമാന ജീവനക്കാര്‍ എത്തി സിഗരറ്റ് പിടിച്ചുമേടിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കുവാന്‍ ശ്രമിക്കുകയും മറ്റ് സഹയാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ഇയാളെ വമാനത്തിലെ ജീവനക്കാര്‍ കൈകാലുകള്‍ കെട്ടി സീറ്റില്‍ ഇരുത്തുകയായിരുന്നു.

Loading...

വീണ്ടും രമാകാന്ത് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. വിമാനം മുബൈ വിമാനത്തിവളത്തില്‍ എത്തിയ ശേഷം ഇയാളെ പോലീസിന് കൈമാറി. പ്രതി അമേരിക്കന്‍ പൗരനാണെന്ന് പോലീസ് പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടോഎന്നും പോലീസ് പരിശോധിക്കുന്നുണ്ട്.