ഡാളസ്: ഏപ്രില്‍ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എണ്‍പത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘നവീന കവിതകള്‍’ എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. പ്രമുഖ കവിയും അമേരിക്കന്‍ മലയാളിയുമായ ചെറിയാന്‍ കെ. ചെറിയാന്‍റെ ‘ഹൈക്കൂ’ കവിതകളെ മുന്‍ നിറുത്തിയായിരിക്കും പ്രബന്ധം. പ്രസിദ്ധ നിരൂപകനും മലയാള ഭാഷാ അദ്ധ്യാപകനുമായ എം. തോമസ് മാത്യു ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2015 മാര്‍ച്ച് ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച എണ്‍പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മലയാളി സംഘടനകള്‍’ എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ മോന്‍സി കൊടുമണ്‍ ആണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. സരസവും വിജ്ഞാനപ്രദവുമായിരുന്നു പ്രബന്ധം. അമേരിക്കന്‍ മലയാളി സമൂഹത്തിന്‍റെ താത്പര്യങ്ങളേക്കാള്‍ വ്യക്തി താത്പര്യങ്ങള്‍ അമേരിക്കന്‍ മലയാളി സംഘടനകളില്‍ വര്‍ധിച്ചു വരുന്നതായി അദ്ദേഹം തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. സംഘടനകളുടെ ബാഹുല്യം അസഹ്യമാണെന്നും അതിനാല്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളും പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും ചിലര്‍ വാദിച്ചു. മലയാളി സംഘടനകള്‍ സമൂഹത്തിനു ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചും ചിലര്‍ സംസാരിക്കുകയുണ്ടായി.
കേരളാ നിയമസഭാ സ്പീക്കര്‍ ആയിരുന്ന ജി. കാര്‍ത്തികേയന്‍, കാനഡായിലെ മലയാളി അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ബോബി സേവിയര്‍, ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദി കണ്‍വീനര്‍ മനോഹര്‍ തോമസിന്‍റെ സഹോദരി, ഡിട്രോയിറ്റില്‍ നിന്ന് കേരളത്തിലേയ്ക്ക് അവധിക്ക് പോയി മാവേലിക്കരയില്‍ വച്ച് അന്തരിച്ച ഡോ. നൈനാന്‍ സി. ജേക്കബ് എന്നിവരുടെ ദേഹവിയോഗത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ കൂട്ടായ്മക്കുള്ള അനുശോചന സൂചകമായി സല്ലാപാരംഭത്തില്‍ ഒരു മിനിറ്റ് മൌനം ആചരിക്കുകയുണ്ടായി.
ഫോമാ ചെയര്‍മാന്‍ ആനന്ദന്‍ നിരവേല്‍, ടോം എബ്രഹാം, മാത്യു മൂലേച്ചേരില്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ.തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, രാജു തോമസ്, മൈക്ക് മത്തായി, ജെയിംസ് കുരീക്കാട്ടില്‍, യു. എ. നസീര്‍, സുനില്‍ മാത്യു വല്ലാത്തറ, അലക്സ് കോശി വിളനിലം, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, വാര്യപുരം പൊന്നച്ചന്‍, സിറിയക് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്
1-857-232-0476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395
Join us on Facebook https://www.facebook.com/groups/142270399269590/