അമേരിക്കന്‍ ഇലക്ഷന്‍ 2016 ഡിബേറ്റ് ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 18-ന്

ഹൂസറ്റണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സമൂഹങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, അവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കുവാന്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഒരു ചുവട് വെച്ചിരിക്കുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ മുഖ്യമായും ഈ ഡിബേറ്റില്‍ സംബന്ധിക്കുന്നില്ലെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും ഉന്നത നേതാക്കളും വാഗ്മികളും പങ്കെടുത്ത് സംസാരിക്കുന്നതാണ്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളും സംസാരിക്കുന്നതാണ്. അമേരിക്കയുടെ താല്പര്യങ്ങളെ പരിരക്ഷിക്കുന്നതിനും ജനാധിപത്യ രാജ്യമായ ഇന്ത്യപോലെയുളള മറ്റു രാഷ്ട്രങ്ങളോടുളള നയതന്ത്ര ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിലും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ എത്രമാത്രം അനുയോജ്യരാണെന്ന് ഇരു പാര്‍ട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട് അഞ്ചു പേര്‍ വീതം അവതരണപ്രസംഗങ്ങള്‍ നടത്തുന്നതായിരിക്കും.

Loading...

ദേശീയ സുരക്ഷ, കുടിയേറ്റ നയങ്ങള്‍, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങള്‍, സാമ്പത്തിക ഉന്നമനം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്ര പുരോഗതി, തൊഴില്‍ സാധ്യതകള്‍, ഉപയുക്തമായ നികുതി നയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സോഷ്യല്‍ സെക്യൂരിറ്റി, സാംസ്കാരിക സമന്വയം തുടങ്ങിയ പ്രസക്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ എത്രമാത്രം നൈപുണ്യമുളളവരാണെനന് സമര്‍ത്ഥിക്കുവാന്‍ ഈയവസരത്തില്‍ ശ്രമിക്കും.

അമേരിക്കയിലെ ഹൂസ്റ്റണിലുളള ഇന്ത്യാ ഹൗസില്‍ സെപ്റ്റംബര്‍ 18­-ാം തിയതി വൈകിട്ട് അഞ്ചര മണിക്ക് ഐഎപിസിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആറ് മണിക്ക് തുടങ്ങുന്ന ആദ്യ പകുതിയില്‍ പ്രമുഖ രാഷ്ട്രീയ പ്രതിനിധികളെയും നേതാക്കന്മാരെയും പരിചയപ്പെടുത്തുകയും അമേരിക്കന്‍ തിരഞ്ഞെടുപ്പു പ്രക്രിയകളെപ്പറ്റിയും മുഖ്യധാരാ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ താല്പര്യം പ്രകടിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതകളെപ്പറ്റിയും സംസാരിക്കും. ഏഴ് മണിക്ക് രണ്ടാം പകുതിയില്‍ സജീവമായ ഇലക്ഷന്‍ ഡിബേറ്റ് ആരംഭിക്കുന്നതായിരിക്കും.

ഈ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. IAPC ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് പ്രോഗ്രാമിന്റെ ഭാ­­ഗമാക്കുവാന്‍ വാര്‍ത്താ ചാനലുകളെയും സംഘടനകളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും നെറ്റ് വര്‍ക്ക് ചാനലുകളിലും പ്രക്ഷേണം ചെയ്യും.

ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുളള സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും 832 771 7646 , email:[email protected] അല്ലെങ്കില്‍ 830 279 293,3 email: [email protected] എന്നിവയില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. അതിഥികളുടെ സീറ്റുകള്‍ പരിമിതമായതിനാല്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

അമേരിക്കയിലും കാനഡയിലുമുളള ഇന്ത്യന്‍ വംശജരായ പത്രമാധ്യമ പ്രവര്‍ത്തകര്‍ കഅജഇയില്‍ അംഗമാകുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ഫോണ്‍ 832 356 7142 അല്ലെങ്കില്‍ ഈമെയില്‍ [email protected] ബന്ധപ്പെടാവുന്നതാണ്.