രണം വിഷമകരം തന്നെ. അത് ജനിച്ചുവളര്‍ന്ന നാട്ടിലോ, പ്രവാസഭൂമിയിലോ എന്നതിന് പ്രത്യേകതയില്ല. എന്നാല്‍ മരിച്ചുപോയ വ്യക്തികളുടെ മൃതദേഹങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനു പകരം ആ ആത്മാക്കളെ കൂടി ഇന്ന് നികൃഷ്ട മനുഷ്യ ജന്മങ്ങള്‍ തെരുവുനായ്ക്കളെപ്പോലെ ആക്രമിക്കുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ന്യായമായോ അന്യായമായോ സ്വരുക്കൂട്ടിയ പണത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ കുടുംബബന്ധങ്ങളെ മാത്രമല്ല, അത് സമൂഹത്തെ വരെ പല തട്ടുകളില്‍ കൊണ്ടു ചെന്നെത്തിക്കുന്നു. അതിന്റെ പേരില്‍ അസഭ്യഘോഷണങ്ങളും, ഭീഷണികളും, കയ്യേറ്റങ്ങളും നടക്കുന്നു. സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ ശ്രേഷ്ഠരും മാധ്യമങ്ങളും അധിക്ഷേപിക്കപ്പെടുന്നു.

കേരളത്തില്‍ നിന്ന് ഒരു വൈദ്യന്‍ അമേരിക്കയില്‍ എത്തി. അദ്ദേഹം തന്റെ കൈകളില്‍ കിട്ടിയ കൊടിലുകളുടെയും കുഴലിന്റെയും പ്രാഗത്ഭ്യത്താല്‍ കോടികള്‍ സമ്പാദിച്ചു. അല്ല, പണസമ്പാദനം മാത്രമായിരുന്നു ശ്രദ്ധയെന്നു പറയുന്നതാവും ശരി. സ്വന്തം കൂട് സൂക്ഷിക്കുന്നതില്‍ അദ്ദേഹം ഒരു പൂര്‍ണ പരാജയമായിരുന്നെന്ന് ശത്രുക്കള്‍ പറയുന്നു; അതെന്തുമാവട്ടെ! അദ്ദേഹം അമേരിക്കയിലെ ഒരു വിശേഷദിവസങ്ങളും മുടക്കിയിട്ടില്ല. അങ്ങനെയിരിക്കെയാണ് ആ ദിനം കടന്നുവന്നത്. മദേഴ്സ് ഡേ(അമ്മ ദിനം). സന്താന സൗഭാഗ്യങ്ങളുമായി പതിവുപോലെ ഇക്കഴിഞ്ഞ മദേഴ്സ് ഡേയും ആചരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പക്ഷെ പതിവിലും വിപരീതമായി ആ ദിനാചരണത്തില്‍ അവരോടൊപ്പം പ്രധാനപ്പെട്ട ഒന്ന് ഉണ്ടായിരുന്നില്ല. ‘മദര്‍'(അമ്മ)! അത് മറ്റെവിടെയോ ഇരുന്ന് ഡിന്നര്‍ കഴിച്ചു. ഇവര്‍ തമ്മില്‍ ഒരു ഒപ്പിന്റെ കൂടി മാത്രം ബാധ്യതയെ നിലനില്‍പ്പുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

Loading...

എന്തായാലും വൈദ്യന്‍ മക്കളുമൊത്ത് അത്താഴവിരുന്നിനു പോയി. അത്താഴവിഭവങ്ങളില്‍ ഏതോ ഒന്ന് ശ്വാസനാളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മസ്തിഷ്ക മരണത്തിന് അദ്ദേഹം അടിമപ്പെട്ടിരുന്നു. പിന്നീട് കൃത്രിമ സംവിധാനങ്ങളാല്‍ ജീവന്‍ നിലനിര്‍ത്തി (മസ്തിഷ്ക മരണം എന്നത് മരണം തന്നെയാണ്. ആ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയവര്‍ ചുരുക്കം പേര്‍ മാത്രം). അതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കവുമായി.

ഉപേക്ഷിക്കപ്പെട്ടുപോയ ഭാര്യയ്ക്കും, ബന്ധുമിത്രാദികള്‍ക്കും അദ്ദേഹത്തിന്റെ ഭീമമായ സ്വത്തിലും, ഇന്‍ഷുറന്‍സ് തുകയിലുമായി നോട്ടം. ഭാര്യയ്ക്ക് എങ്ങനെയെങ്കിലും ഇയാള്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെടണമെന്നും അതിനായി ഹൃദയമിടിപ്പ് താങ്ങിനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ട്യൂബുകള്‍ ശരീരത്തില്‍ നിന്ന് എടുത്തുമാറ്റണമെന്നും…. എന്നാല്‍ ബന്ധുമിത്രാദികള്‍ക്ക് അത് നിലനിര്‍ത്തണമെന്നും പിടിവാശികള്‍ കൂടി. ഇയാള്‍ മരിച്ചതായി പ്രഖ്യാപിച്ചാല്‍ ഭാര്യ ഇയാളുടെ ഇന്‍ഷുറന്‍സ് തുക അടിച്ചുമാറ്റിക്കൊണ്ടുപോകും എന്നതായിരുന്നു ബന്ധുമിത്രാദികളുടെ ആവലാതി. സംഭവം കോടതിയില്‍ എത്തി. കാരണം ഈ ടൂബുകള്‍ എടുത്തുമാറ്റണമെങ്കില്‍ കോടതിയുടെ അനുമതി കൂടിയേ കഴിയൂ.

സംഭവം ചൂടായി. ‘ശബ്ദമില്ലത്തവരുടെ ശബ്ദം’ എന്ന് സ്വയം പുകഴ്ത്തുന്ന അമേരിക്കയിലെ ക്രിമിനലുകളായ മലയാളികളെ മുഴുവന്‍ വെള്ളയുടുപ്പിക്കാനായി രൂപം കൊണ്ട ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ് ബന്ധുവിഭാഗത്തിലെ പ്രധാന ശക്തി. അദ്ദേഹം ഉടനെ തന്നെ കര്‍മ്മ നിരതനായി. തന്റെ സംഘടനയുടെ പരമ്മോന്നത നേതാവിനു മുതല്‍ താഴേക്കിടയിലുള്ള അണികള്‍ക്കുവരെ ഇ-മെയിലുകള്‍, ഫോണ്‍ കോളുകള്‍ ഒഴുക്കി.. നേതാവിനെക്കൊണ്ട് ഉറക്കാന്‍പോലുമനുവദിക്കാതെ രായ്ക്കുരാമാനം ലേഖനങ്ങളും വാര്‍ത്തകളും എഴുതിപ്പിച്ചു. അതുവരെ ഇവരുടെ ഏത് എഴുത്തുകളും രണ്ടാമതൊന്ന് ആലോചിക്കാതെ പ്രസിദ്ധീകരിച്ചിരുന്ന അമേരിക്കന്‍ മലയാളികളുടെ ആരാധ്യനായ മാധ്യമപ്രവര്‍ത്തകന് അയച്ചുകൊടുക്കുകയും, അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ മാന്യബന്ധു തന്റെയും തന്റെ പ്രസ്ഥാനത്തിന്റെയും ശക്തി സ്വയം തെളിയിക്കുവാന്‍ കേസിന്റെ ചുമതലയുള്ള അമേരിക്കന്‍ ജഡ്ജിക്ക് നിവേദനങ്ങളും അയച്ചു.

പക്ഷെ എല്ലാം പെട്ടന്ന് കഴിഞ്ഞു… അന്നു രാത്രി ഭാര്യയുമൊത്ത് അന്തിയുറക്കത്തിന് ചെന്നപ്പോള്‍ ആണ് അത് അറിയുന്നത്. തന്റെ ഭാര്യ സംഭവത്തിലെ എതിര്‍ കക്ഷിയായ സ്ത്രീയുടെ ഒരു ചാര്‍ച്ചക്കാരി ആണെന്നുള്ള കാര്യം. ഭാര്യ പറഞ്ഞു: “ചേട്ടാ… നമ്മള്‍ അവരുടെ കൂടെയാണ് നില്‍ക്കേണ്ടത്… അവരെയാണ് പിന്താങ്ങേണ്ടത്…” തലയിണമന്ത്രം ഏറ്റു. അതൊരു ചുഴലിക്കാറ്റു പോലെയായിരുന്നു.. അതുവരെ മുറുകെ പിടിച്ചിരുന്ന സകല ആദര്‍ശങ്ങളും പറന്നകന്നു. തലകുത്തി മലക്കം മറിഞ്ഞു!

പിറ്റേദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ആദ്യം ചെയ്തത്. ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തെ വിളിച്ച് ഭീഷണിപ്പെടുത്തി. വാര്‍ത്ത എടുത്തുമാറ്റുവാനും, അല്ലെങ്കില്‍ മാധ്യമത്തിനെതിരെ മില്യന്‍ കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നുമായി. മാധ്യമ ശ്രേഷ്ഠന്‍ സാധാരണ ആരെയും വെറുപ്പിക്കുന്നതിന് മുതിരുന്ന വ്യക്തിയല്ല. എന്നിരുന്നാലും അദ്ദേം ആദ്യം ഭീഷണികള്‍ക്ക് ചെവി കൊടുത്തില്ല. വാര്‍ത്ത അവിടെ തന്നെ. കൂടാതെ തനിക്കറിയുന്നവരെ എല്ലാം വിളിച്ചിച്ച് ഈ വിവരങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ ഇന്ന് ആ വാര്‍ത്ത അവിടില്ല. ഭീഷണിയോ പച്ചനോട്ടുകളോ ആ വാര്‍ത്തയെ തുടച്ചു കളഞ്ഞിരിക്കുന്നു. അതോടൊപ്പം എതിര്‍ കക്ഷിയായ സ്ത്രീ തനിക്കു കിട്ടുന്ന ഭീമന്‍ തുകയുടെ ചില ശതമാനങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്തതായും ശത്രുക്കള്‍ പറയുന്നു.

സഭവങ്ങള്‍ അങ്ങനെ മുന്നോട്ട് പോയി. ഒടുക്കം കേസിന്റെ ചുമതലയുള്ള ജഡ്ജി വൈദ്യന്റെ പ്രായപൂര്‍ത്തിയായ മകനോട് ചോദിച്ചു നിനക്ക് നിന്റെ പിതാവിന്റെ ജീവന്‍ ഇതുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യം ഉണ്ടോ എന്ന്. ഇല്ലായെന്നായിരുന്നു അവന്റെ മറുപടി. തുടര്‍ന്ന് കോടതിയുടെ ഉത്തരവനുസരിച്ച് വൈദ്യന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ടൂബുകള്‍ എടുത്തുമാറ്റി മരിച്ചതായി പ്രഖ്യാപിച്ചു. വൈദ്യന്റെ ഭാര്യയും, നേതാവിന്റെ ഭാര്യയും ഹാപ്പി! നഷ്ടം പിതാവ് നഷ്ടപ്പെട്ട വൈദ്യന്റെ മകനും മകള്‍ക്കും തന്നെ!

മാധ്യമപ്രവര്‍ത്തനം എന്നത് മറ്റുള്ളവരുടെ ഭീഷണികള്‍ക്ക് വഴങ്ങാതെ, പക്ഷഭേദങ്ങള്‍ ഇല്ലാതെ, പഞ്ചസാരയില്‍ വിളയിക്കാത്ത സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ്. ആത്മഹത്യകളെയും, കൊലപാതകങ്ങളുയും വെറും മരണങ്ങളായും, പീഡനങ്ങളും കത്തിക്കുത്തലുകളും ഉമ്മ വയ്ക്കലുകളായും ആക്കിത്തീര്‍ത്ത് ജനങ്ങളുടെ കൈയ്യടി വാങ്ങുക മാത്രമല്ല മാധ്യമ പ്രവര്‍ത്തനം. അതോടൊപ്പം അമേരിക്കന്‍ ജനങ്ങളെ നിങ്ങള്‍ ഒരു കാര്യം അറിയുക. നിങ്ങളുടെ മുന്‍പില്‍ സ്യൂട്ടും കോട്ടും ഇട്ട് കഴുത്തില്‍ ഒരു കുരുക്കുമിട്ട് വലിയ വീരവാദങ്ങള്‍ മുഴക്കി നടക്കുന്ന പല സംഘടനാ നേതാക്കന്മാരും ആനകാന്‍ഡയെക്കാള്‍ അപകടകാരികളാണെന്ന്.

അമേരിക്കന്‍ ചുറ്റുവട്ടം എല്ലാ ആഴ്ചയിലും ….