ഇതുംകൂടി കിട്ടാതായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടെ എന്റെ മാക്സിമം തന്നെ കൊടുത്തു

മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു.
ടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.

കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു. കരിക്ക് വെബ്‌സീരീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇന്‍സ്റ്റാഗ്രാമിലും അമേയക്ക് ഫോളോവേഴ്സ് കൂടി

Loading...

കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്താണ് ദൈവനിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേയ പറഞ്ഞു. ‘വളരെ അപ്രതീക്ഷിതമായിരുന്നു അത്. സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തിയിരുന്നു. ഒരു സീന്‍ തന്നിട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു. അവര്‍ക്ക് നാച്യുറല്‍ ആക്ടിംഗ് ആയിരുന്നു വേണ്ടിയത്. ഇതുംകൂടി കിട്ടാതായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു.

എന്റെ മാക്സിമം തന്നെ കൊടുത്തു. അറിയിക്കാമെന്ന് പറഞ്ഞാണ് വിട്ടത്. ഏതാണ്ട് ഒരാഴ്ച പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനയായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ ഒരുദിവസം കോള്‍ വരുന്നു. സെലക്റ്റട് ആണെന്ന് പറഞ്ഞു. അധികം സന്തോഷിക്കാനും തോന്നിയില്ല. സംഭവം പുറത്തിറങ്ങി അതില്‍ ഞാനുണ്ടെന്ന് ഉറപ്പിച്ചു മതി സന്തോഷം എന്ന് ആദ്യമേ തീരുമാനിച്ചു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി.കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. ഒരുപക്ഷേ കരിക്ക് ഇല്ലായിരുന്നുവെങ്കില്‍ ആരും അറിയാത്ത അമേയയായി എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ’-അമേയയുടെ വാക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ തന്റെ പ്രണയത്തെ കുറിച്ചാണ് ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്. ” രണ്ട് വര്‍ഷം മുന്‍പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ഡിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി. അതോടെ ഞാന്‍ ഇനി ഇതുപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന പാഠം പഠിച്ചു

എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതില്‍ ഞാന്‍ ഹാപ്പിയാണ്. നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തല്‍ക്കാലമില്ല.” അമേയ പറഞ്ഞു.