രണ്ട് വര്‍ഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി; അമേയ മാത്യു

രണ്ട് വര്‍ഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ടിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി. അതോടെ ഞാന്‍ ഇനി ഇതിപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന ഒരു പാഠം പഠിച്ചു. എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതില്‍ ഞാന്‍ ഹാപ്പിയാണ്.

നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തല്‍ക്കാലമില്ല.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അമേയ പറഞ്ഞു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്.

Loading...

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന വെബ്‌സീരിയസിലൂടെ ശ്രദ്ധിക്കപ്പെടുന്ന അമേയ തന്റെ പ്രണയ പരാജയത്തെ കുറിച്ച് തുറന്നു പറയുന്നു. പ്രണയ പരാജയത്തോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി എന്നും അതിനാല്‍ പ്രണയമൊന്നും തല്‍ക്കാലം ഇല്ലെന്നുമാണ് താരം പങ്കുവച്ചിരിക്കുന്നത്.