കരിക്കിലെ പിള്ളേരെ മയക്കിയ അമേയയുടെ ഫോട്ടോഷൂട്ട് വൈറല്‍, ചിത്രങ്ങള്‍ കാണാം

മലയാളത്തിലും ഒരുപാട് വെബ് സീരീസുകള്‍ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളുമായി കരിക്കിന്റെ ഓരോ എപ്പിസോഡും വൈറലാണ്. കരിക്കിന്റെ വിജയം അതിലെ അഭിനേതാക്കളുടെ കൂടെ വിജയമാണ്. ജോര്‍ജും, ലോലനും, ശംഭുവും ഒക്കെ പ്രേക്ഷകര്‍ക്ക് ഓരോ എപ്പിസോഡ് കഴിയുമ്‌ബോഴും പ്രിയങ്കരരായി മാറുകയാണ്.

ലേറ്റസ്റ്റ് എപ്പിസോഡിലുണ്ടായിരുന്ന അമേയ മാത്യു എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. തേരാ പാരാ എന്ന പേരില്‍ കരിക്ക് ടീം ഒരു സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കരിക്കിന്റെ യൂടൂബ് ചാനലില്‍ കൂടി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നിരവധിയാളുകളാണ് വരാന്‍ പോകുന്ന സിനിമക്ക് പിന്തുണയുമായി വന്നിരിക്കുന്നത്.

Loading...