മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ, അമേയയുടെ മറുപടി വൈറല്‍

മോഡലും നടിയും ഒക്കെ ആണെങ്കിലും ജനപ്രിയ വെബ് സീരീസ് ആയ കരിക്കിലൂടെയാണ് അമേയ മാത്യു മലയാളികളുടെ പ്രിയപ്പെട്ട താരമായത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമേയ. താരത്തിന്റെ പുതിയ പോസ്റ്റിന് താഴെ ഒരു ആരാധകന്റെ ചൂടന്‍ കമന്റും അതിന് മറുപടിയായി അമേയ നല്‍കിയ ചൂടന്‍ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഗ്ലാമറസ് വേഷത്തിലുള്ള ചിത്രമായിരുന്നു അമേയ പോസ്റ്റ് ചെയ്തത്. ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്‌റ്റൈലിഷ് ലുക്കിലുളള പുതിയ ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയതത്. താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്.

Loading...

ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമായ ഒരാളാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

‘ മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം… ഇല്ലെങ്കില്‍ നിങ്ങളായി തന്നെ ജീവിക്കാം’ എന്ന കുറിപ്പോടെ അമേയ ഒരു ചിത്രം പങ്കുവെച്ചതിന് താഴെയാണ് കമന്റ് വന്നത്.

‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു ‘ചൂട്’ ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ കമന്റിട്ടത്. ഇതോടെ മറുപടിയുമായി താരം എത്തി. ‘ഞാന്‍ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാന്‍ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്ക്. ഞാന്‍ ഇതിനെ വകവയ്ക്കുന്നില്ല’ എന്നാണ് അമേയ മറുപടി നല്‍കിയത്.

അതേസമയം നേരത്തെ രണ്ട് വര്‍ഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു വെന്നും അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകിയെന്നും അമേയ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ടിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി. അതോടെ ഞാന്‍ ഇനി ഇതിപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന ഒരു പാഠം പഠിച്ചു. എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതില്‍ ഞാന്‍ ഹാപ്പിയാണ്.

നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തല്‍ക്കാലമില്ല.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അമേയ പറഞ്ഞു. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്.