പ്രചാരണത്തിന് എത്താത്തത് ഗുജറാത്തിൽ കോൺഗ്രസ്സ് ഒന്നുമല്ലാത്തതിനാൽ; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

താപി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിൽ രാഹുൽ ഗാന്ധി എത്താത്തതിനെ പരിഹസിച്ച് അമിത് ഷാ.  ഗുജറാത്തിൽ കോൺഗ്രസ് ഒന്നുമല്ലാതായെന്നും രാഹുലിന് ഇവിടെ വരാൻ താൽപ്പര്യമില്ലാത്തതിന് മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് അമിത് ഷായുടെ പരിഹാസം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താപി മണ്ഡലത്തിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള വലിയ പ്രസംഗമാണ് നടത്തുന്നത്. ഓരോ യാത്ര കഴിയുന്തോറും ഒരോ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഇല്ലാതാവുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നത്. അവരുടെ ദേശീയ നേതാവ് രാഹുൽ അതിനാൽ തന്നെ ഗുജറാത്തിലേയ്‌ക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല.’ അമിത് ഷാ പരിഹസിച്ചു.

Loading...

ഗുജറാത്തിൽ 1990 മുതൽ ബിജെപി സർക്കാറാണ് ഭരിക്കുന്നത്. കോൺഗ്രസ് ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അവരുടെ ഈ സംസ്ഥാനത്തെ പ്രകടനം കൊണ്ട് എല്ലാവരും തിരിച്ചറിയു ന്നുണ്ട്. കോൺഗ്രസ് ആകെ ചെയ്യുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ്.

ഗുജറാത്തിലെ വലിയൊരു വിഭാഗം ഗോത്രസമൂഹം കോൺഗ്രസ് ഭരണകാലത്ത് വലിയ പ്രതിസന്ധിയിലായിരുന്നു. ആയിരം കോടി മാത്രം കോൺഗ്രസ് നൽകിയപ്പോൾ ബിജെപി ഇന്ന് വകയിരുത്തിയത് ഒരുലക്ഷം കോടിരൂപയാണെന്നും അമിത്ഷാ പറഞ്ഞു. ബിജെപി വികസനപാതയിൽ മുന്നേറുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.