ഒളിമ്പിക്സ്: ബോക്‌സിംഗിൽ ഇന്ത്യയുടെ അമിത് പാംഗൽ തോറ്റു

ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ലോക ഒന്നാം നമ്പർ താരമായിരുന്ന ഇന്ത്യയുടെ അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു അമിത് പാംഗൽ തോറ്റത്.

അതേസമയം അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാരയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 46.

Loading...

ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ ആറാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. കമൽ പ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചു.