അമിത്ഷാ ദേഷ്യത്തിൽ, സ്വപ്നം കണ്ടതും വീമ്പു പറഞ്ഞതും എട്ടുനിലയിൽ പൊട്ടി

കേരളത്തിൽ ബി.ജെ.പി കൂടുതൽ ഗുണം പിടിക്കില്ലെന്ന് വീണ്ടും അവരുടെ സംസ്ഥാന നേതൃത്വം തന്നെ തെളിയിച്ചു. എല്ലാം അമിത ഷാക്ക് നന്നായി ബോധ്യപ്പെടുത്തിയും വിട്ടു. കേരളത്തിൽ ഞെട്ടിക്കുന്ന അട്ടിമറികൾക്ക് കരു നീക്കി എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇപ്പോൾ കോപത്തിലാണ്‌.വന്ന കാര്യം ഒന്നും നടന്നില്ല. മാത്രമല്ല ദേശീയ തലത്തിൽ മാധ്യമങ്ങളും മറ്റും കെട്ടിഘോഷിച്ച സന്ദർശനം ഒരു ചലനവും ഉണ്ടാക്കിയില്ല.രാഷ്ട്രീയ പാടവം കുറഞ്ഞവരേയും തന്ത്രങ്ങൾ പ്ലാൻ ചെയ്യാൻ അറിയാത്തവരേയും കാര്യങ്ങൾ ഏല്പ്പിച്ചാൽ ഇങ്ങിനെ ഒക്കെ വരുമെന്ന് കുമ്മനത്തേ എതിർക്കുന്ന വിഭാഗം പറഞ്ഞ് ആശ്വസിക്കുകയാണ്‌. കേരളത്തിൽ പുതിയ മൂന്നാം മുന്നണിയും, കൂട്ടുകെട്ടും ആയിരുന്നു ഉന്നം വയ്ച്ചത്.

5 സി.പി.എം എം.എൽ.എ മാരേ ബി.ജെ.പിയിൽ എത്തിക്കാൻ ചരട് വലി നടത്തുമെന്നും അവരേ പാർട്ടിയിലേക്ക് വരുത്തിയില്ലേലും വിവാദ കയത്തിലേക്ക് എത്തിക്കുമെന്നും പ്ലാൻ ചെയ്തിരുന്നു. അത് എട്ട് നിലയിൽ പൊട്ടി എന്നു മാത്രമല്ല ഒരു ഇടത് നേതാവിനേ വെറുതേ പോലും ഒന്ന് സംസാരിക്കാൻ അമിത് ഷാക്ക് മുന്നിലെത്തിക്കാൻ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനായില്ല. മാത്രമല്ല  അമിത് ഷാ വന്ന ദിവസം തന്നെ കോഴിക്കോട്ട് ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി സംസ്ഥാ നേതൃത്വത്തേ കണക്കിന്‌ അമിത് ഷാ വഴക്കും പറഞ്ഞു. കേരളത്തിലെ സിപിഎമ്മില്‍ നിന്ന് ഈ സമയത്ത് ഒരു പ്രാദേശിക നേതാവിനെയെങ്കിലും ഇങ്ങോട്ടെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ താന്‍ അംഗത്വം നല്‍കി സ്വീകരിക്കുമായിരുന്നുവെന്ന് ഷാ കേരള നേതാക്കളോട് പറഞ്ഞത്രേ.

Loading...

മുസ്ലീം നേതാക്കളേ മുന്നിലെത്തിക്കാൻ ആയില്ല

ചുമ്മാതെ ഒന്നു സാംസാരിക്കാൻ പോലും അമിത് ഷാക് മുന്നിൽ ഒരു മുസ്ലീം നേതാവിനേ പോലും എത്തിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായില്ല. കുമ്മനവും, സംഘവും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു മുസ്ലീം നേതാവ്‌ പോലും വന്നില്ല. ഒരു പ്രാദേശിക മുസ്ലീം സമുദായ നേതാവിനെയെങ്കിലും  മുന്നിൽ കൊണ്ടുവന്ന് കൂടായിരുന്നോ എന്നു പോലും അമിത ഷാ ചോദിച്ചതായി അറിയുന്നു.മുസ്ലീം നേതാക്കളുമായി ഒന്നു സംസാരിച്ചിരുന്നെകിൽ ആ ചർച്ചയും വീഡിയോയും ചിത്രങ്ങളും ഇന്ത്യയാകെ പ്രചരിപ്പിക്കാനും ആയുധമാക്കാനും ആയിരുന്നു അണിയറയിലേ ആലോചന. അതും എട്ടു നിലയിൽ പൊട്ടുകയായിരുന്നു.

മാത്രമല്ല ഒരുതരത്തിലും വിശ്വസിക്കാൻ കൊള്ളാത്തവരും കൂടെ വരാൻ സാധ്യതയില്ലാത്തതുമായ കത്തോലിക്കാ ബിഷപ്പുമാരേ മാത്രമാണ്‌ അമിത് ഷാക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞത്. അവരാകട്ടെ ചർച്ചയും കഴിഞ്ഞ് തിരിഞ്ഞു കൊത്തി  ആകെ നാണക്കേടും ഉണ്ടാക്കി. മെത്രാന്മാരുമായി കൂടികാഴ്ച്ചക്ക് ഇങ്ങിനെയായിരുന്നു എങ്കിൽ എന്തിനാണ്‌ പ്ലാൻ ചെയ്തതെന്നും അമിത് ഷാ ചോദിച്ചു.പാര്‍ട്ടിയുമായോ എന്‍ഡിഎയുമായോ സഹകരിക്കാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്ത കുറേ ക്രൈസ്തവ ബിഷപ്പുമാരെയും അച്ചന്മാരെയും തന്റെ മുന്നില്‍ നിര്‍ത്താനല്ലാതെ എന്തു കഴിഞ്ഞുവെന്നും ചോദിച്ചുവെന്നാണ് സൂചന.

അമിത് ഷായെ രോഷം കൊള്ളിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയുടെ സിപിഎം പ്രവേശമാണ്. പത്മകുമാര്‍ കോണ്‍ഗ്രസില്‍ പോയാല്‍പ്പോലും ഞങ്ങള്‍ക്ക് ഇത്രയ്ക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ്  പറഞ്ഞത്. താന്‍ വന്ന ദിവസം നോക്കി അങ്ങോട്ട് ഒരു നേതാവ് തന്നെ പോയത് തന്നെ അപമാനിക്കാന്‍ മനപ്പൂര്‍വം സിപിഎം കണക്കുകൂട്ടി ചെയ്തതാണെന്നാണ് ഷാ കരുതുന്നതത്രേ. അത് തടയാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് കേരള നേതാക്കളോടുള്ള രോഷകാരണം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമിത് ഷായുടെയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയുടെയും ശകാരം കിട്ടിയെന്നാണ് വിവരം.

അമിത ഷാ കേരളത്തിൽ വന്നപ്പോൾ എങ്കിലും വെള്ളാപള്ളി നടേശനേ ഒന്ന് അനുനയിപ്പിച്ച് നിർത്താൻ ബി.ജെ.പിക്ക് ആയില്ല. മുഖത്ത് നോക്കി എന്ന പോലെ കേരളത്തിൽ ഉള്ളപ്പോൾ വെള്ളാപ്പള്ളി കളിയാക്കുന്ന പ്രസ്താവനകൾ ഇറക്കിയതും കേരള നേതൃത്വത്തിന്റെ പിഴവായി കാണുന്നു.