ജനവിധി അംഗീകരിക്കുന്നു ,​ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദി; അമിത് ഷാ

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് ബി.ജെ..പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു.. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി അറിയിച്ചു. ജ സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.ജെ.പി ഇനിയും പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കോണ്‍ഗ്രസ് ജെ.എം.എം സഖ്യത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി..ജെ..പിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയില്‍ ബി..ജെ..പി പരാജയപ്പെട്ടാല്‍ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Loading...

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ ഏറെപിന്നിലാക്കിയാണ് ജെ.എം.എം നയിക്കുന്ന മഹാഖ്യം അധികാരമുറപ്പിച്ചത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു..

തെരഞ്ഞെടുപ്പ് വിജയത്തില്‍ മഹാസഖ്യത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ജെഎംഎം ആര്‍ജെഡി സഖ്യത്തെ അഭിനന്ദിച്ച മോദി രാജ്യത്തെ സേവിക്കുന്നതിന് എല്ലാ ആശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്‍തു. ബിജെപിയെ അഞ്ച് വര്‍ഷം ഭരിക്കാന്‍ അനുവദിച്ച ജനങ്ങള്‍ക്ക് നന്ദി. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച്‌ ബിജെപി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മോദി ട്വീറ്റിലൂടെ കുറിച്ചു. പൗരത്വമടക്കം ദേശീയ വിഷയങ്ങള്‍ മോദിയും അമിത് ഷായും പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു.

ഭരണവിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പില്‍ നാലു മന്ത്രിമാരും സ്പീക്കറും തോറ്റത് ബിജെപിക്ക് ഏറ്റ ഇരട്ട പ്രഹരമായി. ആദിവാസി മേഖലകള്‍ ബിജെപിയെ കൈവിട്ടു. രഘുബര്‍ദാസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും തിരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 65 ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താമെന്നായിരുന്നു ബിജെപി മുദ്രാവാക്യം. എന്നാല്‍ ഭരണവിരുദ്ധ വികാരങ്ങളും വിമത നീക്കങ്ങളും ബിജെപിക്ക് ഝാര്‍ഖണ്ഡില്‍ എതിരാളിയായി.