ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാജ്യത്ത് നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലീംങ്ങള്‍ക്കും ഇടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. അവര്‍ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഇവര്‍ പരത്തുന്ന തെറ്റിദ്ധാരണ ചിലരില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജാമിയ മിലിയിലെ പൊലീസ് നടപടിയിലും അദ്ദേഹം പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ പൗരത്വഭേദഗതി നിയമത്തെ ആഴത്തില്‍ വായിച്ചിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ നേരെ അല്ല, അക്രമം നടത്തുന്നവരുടെ നേരെ ആണ് നടപടിയെന്നും അത് ഉണ്ടാവുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇങ്ങനെ അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നതെന്നും അമിത് ഷാ ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“രാജ്യത്തെ ഇരുപത്തിരണ്ട് സര്‍വകലാശാലകളില്‍ അതില്‍ തന്നെ അഞ്ച് സര്‍വകലാശാലകളില്‍ ആണ് യഥാര്‍ത്ഥത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ജാമിയ മിലിയ, ജവഹര്‍ ലാല്‍ മെഹ്രു യൂണിവേഴ്സിറ്റിയിലെ ചില കുട്ടികള്‍, ലഖ്നൗ സര്‍വവകലാശാലയില്‍, അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍. മറ്റുള്ള സര്‍വകലാശാലകളില്‍ ഒരു തെറ്റിദ്ധാരണ ആണ് പരക്കുന്നത്, കുട്ടികളുടെ നേരെ അക്രമം ഉണ്ടായി. വിദ്യാര്‍ത്ഥികളുടെ നേരെ അല്ല അക്രമം നടത്തുന്നവരുടെ നേരെയാണ് നടപടി ഉണ്ടായത്. അത് ഉണ്ടാവുക തന്നെ ചെയ്യും. അല്ലാതെ എങ്ങനെ ആണ് ക്രമസമാധാനപാലനം നടത്തുന്നത്?”
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായി എന്നുള്ള മാദ്ധ്യമ വാര്‍ത്തകളെ തുടര്‍ന്ന് മറ്റുള്ള സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ പേരില്‍ കല്ലെറിയാമോ? അരുടെയെങ്കിലും ഇരു ചക്രവാഹനത്തില്‍ നിന്നും പെട്രോള്‍ എടുത്ത് ബസിനു തീയിടാമോ? പൗരന്മാര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമോ? അങ്ങനെ ഒക്കെ ചെയ്താന്‍ പൊലീസ് നടപടി ഉണ്ടാകാതിരിക്കും എന്നാണോ? ക്രമസമാധാനനില എങ്ങനെ ആണ് നിയന്ത്രണത്തില്‍ കൊണ്ടുവരിക? ഇവരെല്ലാവരും വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ആരാണ് അകത്തുനിന്നും കല്ലെറിയുന്നത്? എന്തിനാണ് ചെയ്യുന്നത്? അതിന്റേയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. എന്നാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ആം ആദ്മി പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ്. പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കെല്ലെന്നും അദ്ദേഹം പറഞ്ഞു.