രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; കേന്ദ്ര മന്ത്രിമാരുടെ യോ​ഗം വിളിച്ച് അമിത്ഷാ

ദില്ലി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വൈദ്യുത പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും മണിക്കൂറുകളോളമാണ് പവർ കട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രമാരുടെ യോ​ഗം അമിത്ഷാ വിളിച്ചത്.കൽക്കരി ക്ഷാമത്തെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവർ പ്ലാന്റുകളിലെ കൽക്കരിയുടെ ലഭ്യത, ഊർജ ആവശ്യം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.

അതേസമയം പവർ പ്ലാന്റുകളിൽ 7.2 ദശലക്ഷം ടൺ കൽക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടൺ സ്റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. അതിനിടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനൗദ്യോഗിക പവർ കട്ട് തുടരുകയാണ്. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പലയിടത്തും പ്രശ്നമായത്.

Loading...