ദില്ലി തെരഞ്ഞെടുപ്പ്; വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചടിക്ക് കാരണമായെന്ന് തുറന്ന് സമ്മതിച്ച് അമിത്ഷാ

ദില്ലി: ദില്ലിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഗോലി മാരോ പോലുള്ള പ്രയോഗങ്ങൾ ഒഴിവാക്കേണ്ടിയിരുന്നതെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ ഏറ്റുപറച്ചിൽ ടൈംസ് നൗ സമ്മിറ്റിൽ. തെരഞ്ഞെടുപ്പ് തോൽവിയിൽ അമിത് ഷാ മറ്റ് നേതാക്കളെ പഴിചാരുന്നത് സ്വന്തം വിദ്വേഷ പ്രസംഗങ്ങൾ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പിൽ ഉയർത്തിയ വർഗീയ ധ്രുവീകരണത്തിന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് ദില്ലി തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് അമിത് തുറന്ന് സമ്മതിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ ഗോലി മാരോ പ്രയോഗം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് അമിത്ഷാ വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റിലാണ് അമിത് ഷായുടെ തുറന്ന് പറച്ചിൽ. നേതാകളുടെ ഇത്തരം പ്രസ്താവനകൾ വലിയ തിരിച്ചടി ആയി.വിദ്വേഷ പ്രസംഗങ്ങൾ പാർട്ടിക്കു ഉണ്ടാക്കിയത് വലിയ തിരിച്ചടി ആണ്. ഷഹീൻ ബാഗിനെതിരെ ഉൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ആണ് ബിജെപിക്ക് തിരിച്ചടി ആയത്. ഇത് ആദ്യമായാണ് വിദേഷ്വ പ്രസംഗം തിരിച്ചടി ആയെന്നത് അമിത് ഷാ തുറന്ന് സമ്മതിക്കുന്നതെന്നതും ശ്രദ്ധേയം.എന്നാൽ ഏറ്റവും കൂടുതൽ വർഗീയ പ്രസംഗങ്ങൾ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആൾ കൂടിയാണ് അമിത് ഷാ. ദില്ലി ത്വരഞ്ഞെടുപ്പിൽ ഷഹീൻ ബാഗിനെതിരെ തുടക്കത്തിൽ തമ്മിനെ വിദ്വേഷ പ്രസംഗം നടത്തിയതും അമിത് ഷാ തന്നെ..എന്നാൽ തന്റെ പ്രസ്താവനകൾ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ മറ്റ് നേതാക്കളെ അമിത് ഷാ പഴിചാരി ഇരിക്കുന്നതും.

Loading...

ദില്ലിയില്‍ വിജയിച്ച പ്രാദേശിക പാര്‍ട്ടി മാത്രമായിട്ടാണ് എഎപിയെ ബിജെപി കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ അങ്ങനെയല്ല ബിജെപി കാണുന്നത്. ദേശീയ തലത്തില്‍ ബിജെപിയെ വീഴ്ത്താന്‍ കഴിവുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. അരവിന്ദ്് കെജ്‌രിവാളിന് ഒരിക്കലും പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്കറിയാം. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് അത് സാധിക്കും. എന്നാല്‍ കോണ്‍ഗ്രസിനെ ദില്ലിയില്‍ വട്ടപൂജ്യമാക്കുകയും, വോട്ടുശതമാനം നാല് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തതോടെ ബിജെപി ഏറ്റവും വലിയ വിജയമാണ് നേടിയത്.

2024ല്‍ മോദി ഭയക്കേണ്ട നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നിലുണ്ട്. പൗരത്വ നിയമവും എന്‍ആര്‍സിയും വലിയ തിരിച്ചടിയാവും.എന്നാല്‍ ഇത് ശക്തമായി പ്രചാരണമായുധമാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. പ്രതിപക്ഷത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സന്നദ്ധമായാല്‍ മാത്രമേ മോദിക്ക് വെല്ലുവിളിയുള്ളൂ. 2004ല്‍ അത്തരമൊരു സഖ്യത്തിന്റെ കരുത്ത് ബിജെപി അറിഞ്ഞതാണ്. അതുകൊണ്ട് ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ജയം ബിജെപി നേതൃത്വത്തിന് വലിയ വെല്ലുവിളിയുള്ളതല്ല.കോണ്‍ഗ്രസിന്റെ എല്ലാ ശക്തിയും ബിജെപി ഇല്ലാതാക്കുകയാണ്. ഹരിയാനയില്‍ 31 സീറ്റ് നേടിയ കോണ്‍ഗ്രസിനെ ജെജെപിയെ കൂട്ടുപിടിച്ചാണ് ബിജെപി പൊളിച്ചത്. ഇവിടെ ജെജെപി എന്‍ഡിഎയില്‍ ഒരിക്കലും വളരാന്‍ പോകുന്നില്ല. അധികാരത്തില്‍ ഇല്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യും. മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ ഏറ്റവും ദുര്‍ബല കണ്ണി കോണ്‍ഗ്രസാണ്. ഇവിടെയും കോണ്‍ഗ്രസ് ഇല്ലാതാവും. ഇനി ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റൊപ്പമാണ് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാതെ കോണ്‍ഗ്രസ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തീര്‍ത്തും ദുര്‍ബലമാകും.